‘ഉമ്മാ.. നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവൾ’ ; വൈകാരിക കുറിപ്പുമായി മുഹമ്മദ് ഷമി

November 24, 2023

ഏകദിന ലോകകപ്പിന് പിന്നാലെ മാതാവ് അൻജും ആറയെ കുറിച്ച് സാമൂഹിക മാധ്യമത്തിൽ വൈകാരിക കുറിപ്പുമായി പേസ് ബോളർ മുഹമ്മദ് ഷമി. മാതാവിന്റെ ചിത്രം ഉൾപ്പടെ പങ്കുവച്ചാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്. ഞായറാഴ്ച നടന്ന ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിന്റെ അന്ന് അൻജും രോഗ ബാധിതയായിരുന്നു. പനിക്ക് പിന്നാലെ ദേഹാസ്വസ്ഥ്യം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ( Mohammad Shami’s Instagram post on Sick Mother )

‘ഉമ്മാ.. നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, എത്രയും പെട്ടെന്ന് നിങ്ങൾക്ക് അസുഖം ഭേദമാകുമെന്നാണ് പ്രതീക്ഷ’-മാതാവിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ച് ഷമി സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കുറിച്ചു. നിലവിൽ അൻജുമിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, ഇന്ത്യൻ താരങ്ങൾക്കായി പ്രത്യേക പന്ത് നൽകുന്നുണ്ടെന്ന് മുൻ പാക് താരം ഹസൻ റാസയുടെ ആരോപണത്തിനെതിരെ മുഹമ്മദ് ഷമി രംഗത്തെത്തിയിരുന്നു. ”ആദ്യത്തെ കുറച്ചു കളികളിൽ ഞാൻ ബെഞ്ചിലായിരുന്നു. ടീമിൽ തിരിച്ചെത്തിയപ്പോൾ 5 വിക്കറ്റ് നേടി. എന്നാൽ, ചില പാക്കിസ്ഥാൻ താരങ്ങൾക്ക് എന്റെ വിജയം ദഹിക്കുന്നില്ല.’ ഇങ്ങനെയായിരുന്നു ഷമിയുടെ പ്രതികരണം.

Read Also: “ദൈവം ഏറ്റവും മികച്ച തിരക്കഥാകൃത്ത്, നിങ്ങൾ ദൈവത്തിൻറെ കുട്ടിയും”; കോഹ്ലിയുടെ റെക്കോർഡ് നേട്ടത്തിൽ അനുഷ്ക

2023 ലോകകപ്പിൽ 24 വിക്കറ്റുമായി ഗോൾഡൻ ബോൾ സ്വന്തമാക്കിയത് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയായിരുന്നു. ആദ്യത്തെ നാല് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്ന താരം തിരിച്ചുവരവിൽ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. ഫൈനൽ വരെയുള്ള ഇന്ത്യയുടെ അപരാജിതമായ വിജയക്കുതിപ്പിൽ നിർണായക പങ്കുവഹിച്ചിരുന്നു.

Story Highlights: Mohammad Shami’s Instagram post on Sick Mother