‘പല്ലുകൾ 32 അല്ല 38’; ഗിന്നസ് റെക്കോർഡ് നേടി വീട്ടമ്മ!

November 22, 2023

അപൂർവമായ കഴിവുകളും പ്രത്യേകതകളുമുള്ള നിരവധി ആളുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഈ പ്രത്യേകൾ കാരണം നേട്ടങ്ങൾ കൈവരിച്ചവരും നമുക്ക് ചുറ്റുമുണ്ട്. ഇപ്പോൾ തന്റെ പല്ലുകൾ കാരണം ഗിന്നസ് ബുക്കിൽ കടന്നിരിക്കുകയാണ് ഒരു വീട്ടമ്മ. (Indian Woman with 38 teeth sets Guinness Word record)

38 പല്ലുകളുള്ള കൽപനയാണ് ഏറ്റവും കൂടുതൽ പല്ലുകൾ ഉള്ള സ്ത്രീ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, നാല് അധിക മാൻഡിബുലാർ പല്ലുകളും രണ്ട് അധിക മാക്സില്ലറി പല്ലുകളുമാണ് കല്പനക്ക് ഉള്ളത്. അധിക പല്ലുകളുടെ സാന്നിധ്യത്തിന്റെ മെഡിക്കൽ പദമാണ് ഹൈപ്പർഡോണ്ടിയ അല്ലെങ്കിൽ പോളിഡോണ്ടിയ.

Read also: മുംബൈ ലോക്കലിനുള്ളിൽ പഞ്ചനക്ഷത്ര റെസ്റ്റോറന്റ് തുറന്ന് യുവാക്കൾ!

കൗമാരപ്രായമെത്തിയപ്പോൾ കൽപനയ്ക്ക് അധിക പല്ലുകൾ ഉയർന്നുവരുന്നതായി അനുഭവപ്പെട്ടിരുന്നു. വേദനയൊന്നും അനുഭവപ്പെട്ടില്ലെങ്കിലും, അധിക പല്ലുകൾക്കിടയിൽ ഭക്ഷണം പലപ്പോഴും കുടുങ്ങിപ്പോയതിനാൽ ഭക്ഷണം കഴിക്കുന്നതിൽ അവർ ബുദ്ധിമുട്ടുകൾ നേരിട്ടു. കാര്യമറിഞ്ഞ മാതാപിതാക്കൾ ഇവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അവ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കാത്തതിനാൽ പല്ലുകൾ കൂടുതൽ വളരുന്നതുവരെ കാത്തിരിക്കാൻ കൽപനയുടെ ദന്തഡോക്ടർ നിർദ്ദേശിച്ചു.

ഗിന്നസ് വേൾഡ് റെക്കോർഡ് കിരീടം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഇത് തന്റെ ജീവിത നേട്ടമാണെന്നും കല്പന പറയുന്നു. ഇപ്പോഴും പൂർണമായി വളരാത്ത രണ്ട് പല്ലുകൾ ഉള്ളതിനാൽ ഭാവിയിൽ തന്റെ റെക്കോർഡ് വിപുലീകരിക്കാൻ കല്പനക്ക് കഴിഞ്ഞേക്കും.

ഈ വിഭാഗത്തിൽ പുരുഷ റെക്കോർഡിന്റെ ഉടമ കാനഡയിൽ നിന്നുള്ള ഇവാനോ മെലോണാണ്. ആകെ 41 പല്ലുകളാണ് അദ്ദേഹത്തിനുള്ളത്.

Story highlights: Indian Woman with 38 teeth sets Guinness Word record