“ഒന്നൂടെ സ്റ്റൈലായി ഇൻസ്റ്റഗ്രാം”; ഇനി പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രം പങ്കുവെക്കാം…

November 16, 2023

ഇന്ന് മിക്കവരും കൂടുതൽ സമയം ചെലവഴിക്കുന്ന സമൂഹമാധ്യമമാണ് ഇൻസ്റ്റഗ്രാം. ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാനായി പുതിയ ഫീച്ചറുകളും ഇൻസ്റ്റാഗ്രാം അവതരിപ്പിക്കാറുണ്ട്. അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി പോസ്റ്റുകളും റീലുകളും പങ്കുവെക്കാൻ കഴിയുന്ന ഇൻസ്റാഗ്രാമിന്റെ പുതിയ ഫീച്ചറാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. (Instagram now lets you share posts and Reels with Close Friends)

സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയിൽ പങ്കുവെക്കാൻ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്. ഇതുവഴി ഉപഭോക്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണം കൈവരുമെന്ന് മാർക്ക് സക്കർബർ​ഗ് പറഞ്ഞു.

Read also: ഇനി ‘മിക’യുടെ കാലം; ലോകത്തിലെ ആദ്യത്തെ എഐ ഹ്യൂമനോയിഡ് റോബോട്ട് സിഇഒ ഇതാ…

പുതിയ അപ്‌ഡേറ്റ് ചെക്ക് ചെയ്യാനായി ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്യുക. പുതിയ പോസ്റ്റ് സെലക്ട് ചെയ്ത ശേഷം ക്യാപ്ഷൻ ഓപ്ഷന് താഴെയുള്ള ‘ഓഡിയൻസ്’ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് ‘അടുത്ത സുഹൃത്തുക്കളെ’ തെരഞ്ഞെടുക്കാനും കഴിയും. കൂടാതെ പുതിയ ഫീച്ചർ വരുമാനം ലക്ഷ്യമിടുന്നവർക്ക് ഭാവിയിൽ സഹായകമായേക്കാമെന്നാണ് നിഗമനം.

പണം നൽകാൻ തയ്യാറുള്ള ഫോളോവർമാരുടെ പ്രത്യേക ലിസ്റ്റുണ്ടാക്കുകയും അവർക്ക് എക്സ്ലൂസീവ് ഉള്ളടക്കങ്ങൾ വാഗ്ദാനം ചെയ്യാനും ഇതുവഴി സാധിക്കും. ഡയറക്ട് മെസേജ് ഫീച്ചറിൽ സന്ദേശങ്ങൾ വായിച്ചതായി മറ്റുള്ളവരെ അറിയിക്കുന്ന റീഡ് റെസീപ്റ്റ്‌സ് ഓഫ് ചെയ്യുന്നതിനുള്ള സൗകര്യവും ഇൻസ്റ്റാഗ്രാം പരീക്ഷിച്ചുവരികയാണ്.

Story Highlights: Instagram now lets you share posts and Reels with Close Friends