നടുറോഡിൽ വാഴ നട്ട് പരിപാലിച്ചത് 2 വർഷം; നടപടിയുമായി അധികൃതർ, ഏകാന്തത തോന്നുന്നുവെന്ന് ഉടമ…
പ്രതിഷേധങ്ങളുടെ ഭാഗമായി റോഡുകളിൽ വാഴ നടുന്നത് സർവസാധാരണമാണ്. എന്നാൽ തിരക്കേറിയ പ്രധാന റോഡിൻറെ നടുവിൽ വാഴകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതിനെക്കുറിച്ചു ഒന്ന് ആലോചിച്ച നോക്കു… ജപ്പാനിലെ കുറുമേ നഗരത്തിലാണ് ഇത്തരത്തിലൊരു വ്യത്യസ്തമായ സംഭവത്തിന് സാക്ഷിയായത്.. ( Japanese Man Grows Banana Trees in the Middle of City Road )
ഫുകുവോക്ക പ്രിഫെക്ചറിലെ കുറുമേ സിറ്റിയിൽ നിന്നുള്ള 50-കാരനായ ഒരാളാണ് നഗരത്തിലെ പ്രധാന റോഡിൻറെ മീഡിയൻ സ്ട്രിപ്പിൽ നിയമവിരുദ്ധമായി 3 വാഴകൾ നേടുകയും രണ്ട് വർഷത്തോളമായി അത് പരിപാലിക്കുകയും ചെയ്തത്. ദിവസത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും വാഴകൾ നനയ്ക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നുവെന്നാണ് ഓഡിറ്റി സെൻട്രൽ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാൽ തഴച്ചു വളർന്ന വാഴകൾ യാത്രക്കാരുടെ കാഴ്ച മറക്കുന്നുവെന്ന പരാതികൾ ഉയർന്നതോടെ ഇയാൾക്കെതിരെ നടപടി എടുത്തിരിക്കുകയാണ് അധികൃതർ. തിരക്കേറിയ റോഡിന് നടുവിൽ തന്നെ ഇയാൾ വാഴ നട്ട് വളർത്തിയത് എന്തിനാണ് എന്ന കാര്യം വ്യക്തമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് വർത്തോളമായി തുടർന്നുവന്ന ഈ പ്രവർത്തിക്ക് നേരെ അധികൃതർ നടപടി എടുക്കാതിരുന്നതിന്റെ കാരണവും വ്യക്തമല്ല.
വാഴകൾ നീക്കം ചെയ്യണമെന്ന് അറിയിച്ചുകൊണ്ടാണ് അധികൃതരുടെ നോട്ടീസ്. അല്ലാത്തപക്ഷം ഒരു വർഷം വരെ ജയിൽ ശിക്ഷയോ, അല്ലെങ്കിൽ 5,00,000 യെൻ (2,82,193 രൂപ) പിഴ നൽകാനും നിർദ്ദേശിക്കുന്നതായിരുന്നു പുറത്തിറക്കിയ ഉത്തരവ്. എന്നാൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഇയാൾ റോഡിലെ വാഴകൾ നീക്കം ചെയ്ത് കേസിൽ നിന്ന് തടിയൂരി.
Read Also: ‘വാസ്തുവിദ്യാ വിസ്മയം’ ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ലൈറ്റ് ഹൗസ്..
ഏറെ കരുതലോടെ പരിപാലിച്ച വാഴകൾ പിഴുതുമാറ്റിയതോടെ തനിക്ക് വലിയ ഏകാന്തത അനുഭപ്പെടുന്നെന്നും അനാഥനായതായി തോന്നുവെന്നും ഇയാള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. രാജ്യവ്യാപകമായി ശ്രദ്ധ നേടിയ ഈ വാഴകൾ നീക്കം ചെയ്യുന്നതിന് സാക്ഷ്യം വഹിക്കുന്നതിനായി പ്രമുഖ വാർത്താ ചാനലുകൾ ഉൾപ്പെടെ നിരവധി ആളുകളാണ് സ്ഥലത്തെത്തിയത്.
പിഴുത് മാറ്റിയ വാഴകള്‍ മറ്റൊരിടത്ത് നട്ട് പിടിപ്പിക്കാനും തീരുമാനമായി. രണ്ട് 80-കാരനായ തോട്ടത്തിൽ നട്ടുപിടിപ്പിച്ചപ്പോൾ മൂന്നാമത്തെത് ഒരു സുഹൃത്തിന് ജന്മദിന സമ്മാനമായി നൽകി. വാഴകള്‍ പറിച്ച് മാറ്റുന്നതിനിടെ അതിലെ പച്ച പഴം കഴിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.
Story Highlights: Japanese Man Grows Banana Trees in the Middle of City Road