യുവഗായകർക്ക് കോറസ് പാടി മലയാളത്തിന്റെ സ്വന്തം വാനമ്പാടി; വിഡിയോ

November 9, 2023

ഇതിഹാസ പിന്നണി ഗായിക കെ എസ് ചിത്ര എപ്പോഴും തന്റെ വളർച്ചയിൽ ഒപ്പം നിന്നവരെ ചേർത്തുനിർത്തുന്ന വ്യക്തിയാണ്. പ്രശസ്തിയും വിജയകരമായ കരിയറും ഉണ്ടായിരുന്നിട്ടും എളിമയോടെ തുടരാൻ കഴിഞ്ഞതാണ് കെ എസ് നിന്നും എന്നും വേറിട്ടുനിർത്തുന്നത്. തന്റെ ജൂനിയർ ഗായകരോടൊക്കെ വളരെ ലാളിത്യമാർന്ന പെരുമാറ്റത്തിലൂടെയും പിന്തുണയോടുമാണ് കെ എസ് ചിത്ര പെരുമാറുന്നത്.ഇപ്പോഴിതാ, ജൂനിയർ ഗായകർക്ക് വേണ്ടി കോറസ് പാടുന്ന ചിത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

കേരളീയം പരിപടിയുടെ ഭാഗമായി നടന്ന ഗാനമേളയിൽ കോറസ് പാടുന്ന ചിത്ര കാണികളെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിച്ചു .മലയാളത്തിന്റെ വാനമ്പാടിയുടെ ലാളിത്യമാർന്ന പെരുമാറ്റം എന്നും ശ്രദ്ധേയമായിട്ടുണ്ട്. ഇത്തവണയും അക്കൂട്ടത്തിലേക്ക് ഒരു പൊൻ തൂവലായിരിക്കുകയാണ്.

Read also: ഇനി വിസ വേണ്ട; വേഗം പറക്കാം തായ്‌ലൻഡിലേക്ക്…

അതേസമയം, നാല് പതിറ്റാണ്ടിലേറെയായി തന്റെ മാന്ത്രിക ശബ്ദം കൊണ്ട് സാന്നിധ്യമായി മാറിയ ഗായികയാണ് കെ എസ് ചിത്ര. സംഗീതരംഗത്ത് കെ എസ് ചിത്രയെ ചുറ്റിപ്പറ്റി പണ്ടുമുതൽ നിലനിൽക്കുന്ന ഒരു തമാശയുണ്ട് ‘നരസിംഹറാവുവിനെ ചിരിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല, അതുപോലെ ചിത്രയുടെ ചിരി നിർത്താനും നിങ്ങൾക്ക് കഴിയില്ല’- അത്രക്ക് പ്രസന്നമായ മുഖവും നിറചിരിയുമായി മാത്രമേ കെ എസ് ചിത്രയെ സംഗീതാസ്വാദകർക്ക് ഓർമ്മിക്കാൻ സാധിക്കു.

Story highlights- k s chithra’s cute video