ഇനി വിസ വേണ്ട; വേഗം പറക്കാം തായ്‌ലൻഡിലേക്ക്…

November 1, 2023

തായ്‌ലൻഡിൽ പോകാൻ പ്ലാനുണ്ടോ? എന്നാൽ ഇതാണ് പറ്റിയ സമയം. വേഗം പെട്ടി പാക്ക് ചെയ്‌തോളൂ. ഇൻഡ്യക്കാർക്കിനി വിസയില്ലാതെ തായ്‌ലൻഡിൽ പോകാം. ഇന്ത്യയിൽ നിന്നും തായ്‌വാനിൽ നിന്നും എത്തിച്ചേരുന്നവർക്കുള്ള വിസ ആവശ്യകതകൾ ഒഴിവാക്കാനൊരുങ്ങുകയാണ് തായ്‌ലൻഡ്. ഉയർന്ന സീസണിൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ് ഈ മാസം 10 മുതൽ 2024 മെയ് 10 വരെ നീളുന്ന ഈ താത്കാലിക ഇളവ്. 30 ദിവസം വരെ വിസയില്ലാതെ നിങ്ങൾക്ക് തായ്‌ലൻഡിൽ തങ്ങാം. (Visa-free Thailand visit for Indian travelers)

ഈയിടക്കാണ് ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ശ്രീലങ്ക വിസ രഹിത പ്രവേശനം അനുവദിച്ചത്. അതിനു പിന്നാലെയാണ് തായ്‌ലൻഡും സന്തോഷ വാർത്തയുമായി വരുന്നത്. തായ്‌ലൻഡിലെ വിനോദസഞ്ചാരത്തിന്റെ നാലാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഈ വർഷം ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇതുവരെ തായ്‌ലൻഡ് സന്ദർശിക്കാൻ എത്തിയത്.

Read also: ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!

കോവിഡിന് ശേഷം വിവിധ രാജ്യങ്ങളിലെ ടൂറിസം ബോർഡുകളുടെ പ്രധാന ആകർഷണമാണ് ഇന്ത്യ. ഇന്ത്യൻ കണക്കുകൾ പ്രകാരം, രാജ്യത്ത് നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, യുഎസ്എ, സിംഗപ്പൂർ, തായ്‌ലൻഡ്, യുകെ, ഖത്തർ, കുവൈറ്റ്, കാനഡ, ഒമാൻ എന്നിവയാണ് യാത്രക്കാരുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ. എന്നാൽ ഇനി വെച്ചു താമസിപ്പിക്കണ്ട, വേഗം പറക്കാം തായ്‌ലൻഡിലേക്ക്!

Story highlights: Visa-free Thailand visit for Indian travelers