‘ഇനി എനിക്ക് രണ്ടു പെണ്മക്കൾ..’; കണ്ണും മനസും നിറച്ച് കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയ വിഡിയോ

November 24, 2023

നടൻ കാളിദാസ് ജയറാമും മോഡലായ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ വളരെയധികം ശ്രദ്ധേയമായിരുന്നു. ഏറെ നാളുകളായി പ്രണയത്തിലായിരുന്ന ഇരുവരും ഔദ്യോഗികമായി പ്രണയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വളരെ മനോഹരമായ ഒരു ചടങ്ങിലാണ് കാളിദാസും താരിണിയും വിവാഹ നിശ്ചയം നടത്തിയത്. അതേസമയം, ഇപ്പോഴിതാ, അവരുടെ വിവാഹ നിശ്ചയത്തിന്റെ മനോഹരമായ വിഡിയോ പങ്കുവെച്ചിരിക്കുകയാണ്.

സന്തോഷംകൊണ്ട് കണ്ണുകൾ ഈറനണിയിക്കുന്ന നിരവധി നിമിഷങ്ങളാണ് വിഡിയോയിൽ ഉള്ളത്. ജയറാമിന്റെ വാക്കുകളാണ് വിഡിയോയുടെ തുടക്കത്തിലുള്ളത്. സിനിമയിലേക്ക് എത്തിയതുമുതൽ പാർവതിയെ കണ്ടുമുട്ടിയതും കണ്ണനെന്ന കാളിദാസ് ജനിച്ചതും ഇപ്പോൾ 29 വർഷങ്ങൾക്കിപ്പുറം കണ്ണൻ വിവാഹിതനാകുന്നുവെന്നതിൻെറയും സന്തോഷം വൈകാരികമായി ജയറാം പങ്കുവെച്ചു. കണ്ണീരണിഞ്ഞാണ് കാളിദാസ് അപ്പയുടെ വാക്കുകൾ കേട്ടുനിന്നത്.

Read also: ഹെലികോപ്റ്ററുകളെ ആകർഷിക്കാൻ ശേഷിയുള്ള ഭീമൻ ഗർത്തം: ഉള്ളിൽ നിറയെ വിലപ്പെട്ട വജ്രങ്ങൾ

ചടങ്ങിൽ നിരവധി സിനിമാതാരങ്ങളും സംഗീതജ്ഞരും പങ്കെടുത്തിരുന്നു. അതേസമയം, ഇൻസ്റാഗ്രാമിലൂടെ താരിണിയോടുള്ള പ്രണയം പങ്കുവെച്ചിരുന്നു കാളിദാസ്. അതിനൊപ്പം തന്നെ, ഒരു അവാർഡ് വേദിയിലും താരിണിയെ വിവാഹം കഴിക്കുന്നുവെന്ന് കാളിദാസ് പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് നീലഗിരി സ്വദേശിനിയാണ് താരിണി.

Story highlights- kalidas jayaram engagement video