ആപ്പിൾ ഹോൾ ഓഫ് ഫെയിമിൽ വീണ്ടും മലയാളിത്തിളക്കം; പ്രതിഫലം 6000 യു.എസ് ഡോളർ!
ആപ്പിളിന്റെ സെർവറിൽ ഉപയോഗിക്കുന്ന മെയിൽ clientile-ൽ ഗുരുതര പിഴവ് കണ്ടെത്തിയതിന് മലയാളി യുവാവിനെ തങ്ങളുടെ പ്രശസ്തമായ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി ആപ്പിൾ കമ്പനി. കൊട്ടാരക്കര, വിലങ്ങറ കോവിലകത്തിൽ വേദവ്യാസനാണ് ആപ്പിളിന്റെ ഹോൾ ഓഫ് ഫെയ്മിൽ ഇടം നേടിയത്. പതിനെട്ടുകാരനായ വേദവ്യാസന് ആറായിരം യു.എസ് ഡോളറാണ് ആപ്പിൾ പാരിതോഷികമായി നൽകിയത്. (Kerala boy Veda Vyasan enters Apple’s Hall of Fame)
Read also: ഇനി പഠിക്കാം ചില പാഠങ്ങൾ; മുടങ്ങിയപ്പോയ പഠനം പൂർത്തീകരിക്കാനൊരുങ്ങി നടൻ ഇന്ദ്രൻസ്!
മുൻപ്, നോക്കിയ, മൈക്രോസോഫ്റ്റ്, യു.എൻ.ബി.ബി.സി തുടങ്ങിയ കമ്പനികളുടെ ഹോൾ ഓഫ് ഫെയ്മിലും വേദവ്യാസൻ ഇടം നേടിയിട്ടുണ്ട്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ സൈബർ സെക്യൂരിറ്റി രംഗത്ത് ഗവേഷണം നടത്തുന്ന വേദവ്യാസൻ 24 ന്യൂസ് സീനിയർ കോർഡിനേറ്റർ സുരേഷ് വിലങ്ങറയുടെ മകനാണ്.
സാങ്കേതിക ലോകത്ത് പുതുമയുടെ പര്യായമായ ആപ്പിൾ, ആഗോള സമ്പദ്വ്യവസ്ഥയിലും നമ്മുടെ ജീവിതരീതിയിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. 1976-ൽ സ്ഥാപിതമായത് മുതൽ സാങ്കേതിക മികവിൽ ആപ്പിൾ മുൻനിരക്കാരനാണ്. Macintosh, iPod, iPhone, iPad തുടങ്ങിയ ഉൽപ്പന്നങ്ങളും തകർപ്പൻ സോഫ്റ്റ്വെയറുകളും സേവനങ്ങളും ഉപയോഗിച്ച് നമ്മുടെ ആശയവിനിമയം, ജോലി എന്നിവ മാത്രമല്ല, ലോക സമ്പദ്വ്യവസ്ഥയെ മാറ്റിമറിക്കുന്നതിലും ആപ്പിൾ ഒരു നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
Story highlights: Kerala boy Veda Vyasan enters Apple’s Hall of Fame