“ഇനി ആരെയും ആശ്രയിക്കേണ്ട”; കാർഷിക വിളകൾ പോളിഷ് ചെയ്യുന്ന യന്ത്രം സ്വന്തമായി കണ്ടെത്തി കർഷകൻ!
നമ്മൾ മലയാളികൾ എന്നും മണ്ണിനോടും കൃഷിയോടും പ്രണയമുള്ളവരാണ്. ലോകത്തിന്റെ ഏത് കോണിൽ പോയാലും, ഏത് ജോലി ചെയ്യുന്നവരാണെങ്കിലും മണ്ണിലിറങ്ങി എല്ലു മുറിയെ അദ്ധ്വാനിച്ചവർ നമ്മുടെ പരമ്പരയുടെ അലങ്കാരം തന്നെയാണ്. ഇന്നും ഒരു മടിയുമില്ലാതെ നമ്മുടെ അന്നത്തിനായി കൂടെ വേല ചെയ്യുന്ന കർഷകരില്ലെങ്കിൽ ലോകം തന്നെ നിലച്ചു പോകും. (Kerala farmer develops polishing machine on his own)
കാലത്തിനൊപ്പം കൃഷി ചെയ്യുന്ന വിധവും മാറിയിരിക്കുന്നു. മാറി വരുന്ന ആവശ്യങ്ങൾക്ക് അതിനനുസരിച്ചുള്ള പരിഹാരവും വേണം. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ മറ്റാരുടെയും സഹായമില്ലാതെ കാർഷിക വിളകൾ പോളിഷ് ചെയ്യുന്ന യന്ത്രം സ്വന്തമായി കണ്ടെത്തിയിരിക്കുകയാണ് പാലക്കാട് എലപ്പുള്ളി സ്വദേശി രാമചന്ദ്രൻ.
Read also: ഇനി വലിച്ചെറിയല്ലേ, ഉരുളക്കിഴങ്ങിന്റെ തൊലി കൊണ്ട് കാര്യമുണ്ട്; പാചകരാജാക്കൻമാരെ ഞെട്ടിച്ച വിഭവം!
70,000 രൂപ ചിലവിലാണ് രാമചന്ദ്രൻ ഈ യന്ത്രം നിർമിച്ചിട്ടുള്ളത്. പതിനഞ്ചു മിനിറ്റുകൊണ്ട് 50 കിലോ വരെ ഇഞ്ചിയും മഞ്ഞളുമൊക്കെ ഇതുപയോഗിച്ച് വൃത്തിയാക്കാം. 2 Hp മോട്ടോർ ഉപയോഗിച്ചും കൈകൊണ്ടു കറക്കിയും യന്ത്രം പ്രവർത്തിപ്പിക്കാം. രണ്ടോ മൂന്നോ ദിവസം ഒരാൾ ചെയ്യേണ്ട പണിയാണ് വെറും 15 മിനിറ്റിൽ യന്ത്രത്തിന്റെ സഹായത്തോടെ ചെയ്തു തീർക്കാൻ സാധിക്കുക. രാമചന്ദ്രന്റെ ആശയത്തിന് എലപ്പുള്ളി കൃഷിഭവന്റെ എല്ലാ പിന്തുണയുമുണ്ടായിരുന്നു.
കർഷകരുടെ ജോലി അനായാസമാക്കാൻ സഹായിക്കുന്ന യന്ത്രങ്ങൾ വേറെയും രാമചന്ദ്രൻ നിർമിച്ചിട്ടുണ്ട്. തുടർന്നും ഇത്തരം ഉപയോഗപ്രദമായ മെഷീനുകൾ ഉണ്ടാക്കാനുള്ള പണിപ്പുരയിലാണ് ഈ കർഷകൻ.
Story highlights: Kerala farmer develops polishing machine on his own