കാടിന് നടുവിൽ അരുവി കടന്നെത്തിയാൽ കാണാം, വായനയുടെ വിശാലലോകം; വേറിട്ടൊരു ലൈബ്രറി

November 13, 2023

നല്ലൊരു ലൈബ്രറിയിലിരുന്ന് പുസ്തങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നര്‍ നിരവധിയാണ്. ഇത്തരക്കാര്‍ക്ക് പറ്റിയ ഒരിടമുണ്ട്. ചൈനയിലെ ബെയ്ജിങിലുള്ള ലിയുവാന്‍ പുസ്തകശാല. ചുറ്റും കാടാണെങ്കിലും അത്ര നിസാരമാക്കേണ്ട ഈ ലൈബ്രറിയെ. ഒന്നു കയറിയാല്‍ ആരും ഒരു പുസ്തകമെടുത്തു വായിച്ചുപോകും.

മരച്ചില്ലകള്‍ക്കൊണ്ടാണ് വായനശാല അലങ്കരിച്ചിരിക്കുന്നത്. വായനക്കാര്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങളൊന്നും സജ്ജമാക്കിയിട്ടില്ല എന്നതാണ് മറ്റൊരു ആകര്‍ഷണം. തറയിലോ മറ്റുമായി ഇഷ്ടാനുസരണം ഇരുന്ന് പുസ്തകം വായിക്കാം. ഒരേ സമയം നാല്‍പ്പത് പേര്‍ക്ക് മാത്രമേ ഈ ലൈബ്രറിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.

Read also: മരണത്തിൽ നിന്നും രക്ഷിച്ച മനുഷ്യരെ പിരിയാൻ വയ്യ; കാട്ടിലേക്ക് അയച്ചിട്ടും തിരികെ എത്തി കുരുവി കുഞ്ഞ്- അപൂർവ്വ സൗഹൃദത്തിന്റെ കഥ

അത്ര എളുപ്പത്തില്‍ ഈ ലൈബ്രറിയിലേക്ക് എത്തിപ്പെടാനും സാധിക്കില്ല. ലൈബ്രറിക്കു ചുറ്റും പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നിന്‍ ചെരുവുകളാണ്. ഒരു അരവിക്കു നടുവിലൂടെയുള്ള പാലത്തിലൂടെ കടന്നുവേണം ലൈബ്രറിയിലെത്താന്‍.

തടിയില്‍ നിര്‍മ്മിച്ചതിനാല്‍ വായനശാലയുടെ അകത്തും ആരെയും ആകര്‍ഷിക്കുന്ന ഒരു അന്തരീക്ഷം തന്നെയാണ്. ചില്ലും സ്റ്റീലുമുപയോഗിച്ചാണ് ലൈബ്രറിയുടെ അടിത്തറ ഒരുക്കിയിരിക്കുന്നത്.

Story highlights- liyuvan library story