മഹാലക്ഷ്‌മിയുടെ ദീപാവലി ആഘോഷം; ചിത്രങ്ങൾ പങ്കുവെച്ച് കാവ്യാ മാധവൻ

November 13, 2023

ഒരുസമയത്ത് മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു കാവ്യാ മാധവൻ. ഇപ്പോൾ സിനിമയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിച്ച നടിയുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് ആഘോഷമാണ്. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിൽ തുടക്കമിട്ടിരിക്കുകയാണ് കാവ്യാ മാധവൻ. തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കാവ്യാ ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ചത്. ഇപ്പോഴിതാ, മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചിരിക്കുകയാണ് നടി.

ദീപാവലി ആഘോഷങ്ങളുടെ ചിത്രമാണ് കാവ്യാ മാധവൻ പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ ടെറസിൽ ദീപങ്ങൾ അലങ്കരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. 2018 ഒക്ടോബര്‍ 19 നാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി പിറന്നത്. സമൂഹമാധ്യമങ്ങളില്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ വിരളമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. മുന്‍പ് മൈ സാന്റ എന്ന ദിലീപ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട കുട്ടിത്താരത്തിന്റെ ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു.

read also: ഇന്ന് കേരളവർമയുടെ തീപ്പൊരി നേതാവ്, പഠനത്തിലും കലയിലും ഒരുപോലെ മിടുക്കൻ; ശ്രദ്ധനേടി ഫ്ളവേഴ്സിന്റെ വേദിയിലെ ‘കുഞ്ഞ് ശ്രീക്കുട്ട’ന്റെ പാട്ട്!!

ബാലതാരമായി സിനിമയിലെത്തിയ ആളാണ് കാവ്യാ മാധവൻ. 1991-ൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടി മമ്മൂട്ടി നായകനായ ‘അഴകിയ രാവണൻ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ പ്രശസ്തി നേടി. 1999-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ‘തെങ്കാശിപട്ടണം’, ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’, ‘മീശ മാധവൻ’, ‘തിളക്കം’, ‘സദാനന്ദന്റെ സമയം’, ‘മിഴി രണ്ടിലും’, ‘പുലിവാൽ കല്യാണം’, ‘പെരുമഴക്കാലം’ തുടങ്ങിയ സിനിമകൾ കാവ്യയെ ജനപ്രിയയാക്കി മാറ്റി.

Storyhighlights- mahalakshmi diwali special photos