ഞൊടിയിടയില്‍ ഭീമൻ അനാക്കോണ്ട കൈപ്പിടിയില്‍; നെറുകയിലൊരു മുത്തവും

November 20, 2023
Man Catches Huge Anaconda With Bare Hands

ലോകത്തിലെ ഏറ്റവും വലിയ പാമ്പ് ഇനമാണ് അനാക്കോണ്ട. ഹോളിവുഡ് ചിത്രം അനാക്കോണ്ട പുറത്തിറങ്ങിയതോടെയാണ് ലോകമെമ്പാടുമുള്ള ആളുകളില്‍ ഈ പാമ്പ് കൂടുതല്‍ ഭീതി പടര്‍ത്തിയത്. ആമസോണ്‍ കാടുകളിലെത്തുന്ന മനുഷ്യരെ ജലാശയങ്ങളില്‍ ഒളിച്ചിരുന്ന് ആക്രമിക്കുന്ന പാമ്പുകളെയാണ് ഈ സിനിയില്‍ കാണിക്കുന്നത്. എന്നാല്‍ സിനിമയിലുള്ളത് പോലെ അനാക്കോണ്ട മനുഷ്യരെ ഭക്ഷണമാക്കുമെന്നത് തികച്ചും വാസ്തവ വിരുദ്ധമായ കാര്യമാണ്. ( Man Catches Huge Anaconda With Bare Hands )

ഇങ്ങനെയൊരു അനാക്കോണ്ട പാമ്പിനെ വെറും കൈ മാത്രമുപയോഗിച്ച് പിടികൂടുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്‌ളോറിഡയിലെ മയാമിയില്‍ നിന്നുള്ള മൃഗശാല ജീവനക്കാരനായ മൈക്ക് ഹോള്‍സ്റ്റണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഈ വീഡിയോ. ദക്ഷിണ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ വച്ചാണ് പാമ്പിനെ പിടികൂടുന്നത്. വിവിധ തരത്തിലുള്ള വന്യമൃഗങ്ങളുമയി ഇടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ ഹോള്‍സ്റ്റണ്‍ സാമൂഹിക മാധ്യമങ്ങളില്‍ പതിവായി പങ്കുവയ്ക്കാറുണ്ട്.

ആവാസവ്യവസ്ഥയിൽ സുഖകരമായി സ്ഥിരതാമസമാക്കിയിരിക്കുന്ന കൂറ്റൻ അനാക്കോണ്ടയെ ജാഗ്രതയോടെ ഹോള്‍സ്റ്റണ്‍ സമീപിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ കൂറ്റന്‍ പാമ്പിനെ കൈപിടിയിലാക്കുകയായിരുന്നു. തുടര്‍ന്ന് ചെറിയ മല്‍പിടിത്തതിനൊടുവില്‍ പാമ്പിനെ പൂര്‍ണമായും നിയന്ത്രണത്തിലാക്കുന്നതാണ് വീഡിയോയിലുള്ളത്. പാമ്പിന്റെ നെറുകയില്‍ ഹോള്‍സ്റ്റണ്‍ ചുംബനം നല്‍കുന്നതും കാണാം..

കൂറ്റന്‍ പാമ്പുമായുള്ള ധീരമായ പോരാട്ടം ലോകമെമ്പാടുമുള്ള നിരവധി കാഴ്ച്ചക്കാരെയാണ് ആകര്‍ഷിച്ചിട്ടുള്ളത്. 5 ദിവസം മുമ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 11.2 ദശലക്ഷത്തിലധികം കാഴ്ച്ചക്കാരും നിരവധി കമന്റുകളുമാണ് ലഭിച്ചിട്ടുള്ളത്‌.

Story Highlights : Man Catches Huge Anaconda With Bare Hands