51 തേങ്ങ വേണം, ഒരു ചെറിയ വഴിപാടുണ്ട്; സ്വിഗ്ഗിയിൽ നിന്ന് തേങ്ങ ഓർഡർ ചെയ്ത് ക്രിക്കറ്റ് ആരാധകൻ!

November 19, 2023

ആവേശത്തോടെ കാത്തിരുന്ന ദിവസം ഒടുവിൽ വന്നെത്തി. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ഫൈനൽസ് ഇപ്പോൾ അഹമ്മദബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കുമ്പോൾ ലോകത്തിന്റെ എല്ലാ കോണിലുമുള്ള ഇന്ത്യക്കാർ ഒരുപോലെ ആഗ്രഹിക്കുന്നത് വിജയം മാത്രം. ആരാധകരുടെ ആവേശത്തിനും പ്രാർത്ഥനകൾക്കും അതിരുകളില്ല. (Man orders 51 coconuts from Swiggy to manifest India’s World Cup win)

എന്നാൽ മഹാരാഷ്ട്രയിലെ താനെയിൽ നിന്നുള്ള ഒരു ആരാധകൻ വഴിപാടു വരെ കഴിച്ചിരിക്കുകയാണ്. അദ്ദേഹം സ്വിഗ്ഗിയിൽ നിന്ന് 51 തേങ്ങ ഓർഡർ ചെയ്തു. ഇന്ത്യ വിജയിക്കുന്നതിന് തടസ്സങ്ങളെല്ലാം നീങ്ങാനാണ് ഈ തേങ്ങാപ്രയോഗം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം കൗതുകവും വിനോദവും ഉളവാക്കിക്കൊണ്ട് ഇത് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

സ്വിഗ്ഗിയുടെ എക്സ്പ്രസ്സ് ഡെലിവറി സേവനമായ ഇൻസ്റ്റാമാർട്ടിലൂടെയാണ് അദ്ദേഹം ഓർഡർ ചെയ്തത്. സ്വിഗ്ഗി തന്നെയാണ് X ലൂടെ ഈ വിവരം വെളിപ്പെടുത്തിയതും. പോസ്റ്റിനു വ്യാപകമായ ശ്രദ്ധ ലഭിച്ചതോടെ തേങ്ങ ഓഡർ ചെയ്ത വ്യക്തി തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

Read also: 2003 ആവർത്തിക്കുമോ..? അതോ ഇന്ത്യ കിരീടം ചൂടുമോ.. ഒരു ജയമകലെ മോഹക്കപ്പ്

സ്വിഗ്ഗി എക്‌സിലെ പോസ്റ്റിൽ കുറിച്ചതിങ്ങനെ, “താനെയിൽ നിന്നുള്ള ഒരാൾ 51 തേങ്ങകൾ ഓർഡർ ചെയ്തു!!! ഇത് ഫൈനൽ മത്സരത്തിനാണെങ്കിൽ, ലോകകപ്പ് ഇതാ യഥാർത്ഥത്തിൽ വരുന്നു.”

ഓർഡർ നൽകിയ ആളുടെ മറുപടി ഇങ്ങനെ, “അതെ, ഞാനാണ് താനെയിൽ നിന്നുള്ള ആ ഒരാൾ. അസാമാന്യ പ്രകടനത്തിന് വേണ്ടി 51 തേങ്ങ. (haan bhay yeh someone from thane bhi mai hi hoon, 51 nariyal for unreal manifestation)

Story highlights: Man orders 51 coconuts from Swiggy to manifest India’s World Cup win