കാർ മോഷ്ടിച്ചയാളെ സ്നാപ്ചാറ്റും ഗൂഗിൾ എർത്തും ഉപയോഗിച്ച് കണ്ടെത്തി ഉടമ -മോഡേൺ പ്രശ്നങ്ങൾക്ക് മോഡേൺ പരിഹാരം!

November 5, 2023

എന്തിനും ഏതിനും ഗൂഗിളിന്റെ സഹായം തേടാവുന്ന കാലമാണ്. ഒരിടത്തേക്ക് പോകണമെങ്കിൽ, ഒരു ഭക്ഷണശാല തിരയണമെങ്കിൽ ഗൂഗിൾ മാപ്‌സ് ഉണ്ട്. എന്നാൽ, നിങ്ങളുടെ കയ്യിൽ നിന്നും നഷ്‌ടമായ വിലപ്പെട്ട വസ്തുക്കൾ കണ്ടെത്താനും അത് മോഷ്ടിച്ചയാളെ കണ്ടെത്താനും ഗൂഗിൾ സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തന്റെ കാർ മോഷ്ടിച്ച കള്ളന്മാരെ പിടികൂടാൻ ഒരു ബ്രിട്ടീഷ് യുവാവ് സ്നാപ്ചാറ്റും ഗൂഗിൾ എർത്തും ഉപയോഗിച്ചത് എങ്ങനെയെന്ന് നോക്കാം.

23 കാരനായ ജെയ് റോബിൻസൺ തന്റെ കാർ മോഷ്ടിച്ചവരെ കണ്ടെത്താൻ തന്റെ സാങ്കേതിക പരിജ്ഞാനം ഉപയോഗിച്ചപ്പോൾ ആളുകളെ വിസ്മയിപ്പിച്ച എഞ്ചിനീയറാണ്. ഒരു ദിവസം കവർച്ച നടന്നതറിഞ്ഞപ്പോൾ എഞ്ചിനീയർ ആകെ വിഷമത്തിലായി. എന്ന ത്തെയുംപോലെ ജെയ് റോബിൻസൺ രാവിലെ 6 മണിക്ക് എഴുന്നേറ്റു. അദ്ദേഹം താഴേക്ക് ഇറങ്ങിയപ്പോൾ, 28,000 ഡോളർ വിലമതിക്കുന്ന സീറ്റ് സ്‌പോർട്‌സ് വാഹനവും 19,000 ഡോളർ വിലയുള്ള ഫോക്‌സ്‌വാഗൺ ഗോൾഫും കാണാനില്ലെന്ന് അറിഞ്ഞ് ഞെട്ടിപ്പോയി.

ഇദ്ദേഹത്തിന് പരാതി നൽകിയാൽ ഔദ്യോഗിക തിരച്ചിൽ വഴി തന്റെ വാഹനങ്ങൾ ട്രാക്ക് ചെയ്യാൻ മാസങ്ങൾ എടുക്കാൻ സാധ്യതയുണ്ടാകും എന്ന ധാരണയുണ്ടായിരുന്നു. “കാര്യങ്ങൾ ഞാൻ സ്വന്തം കൈകളിലേക്ക് എടുത്തില്ലായിരുന്നുവെങ്കിൽ എനിക്ക് വാഹനം തിരികെ ലഭിക്കില്ലായിരുന്നു’- അയാൾ പറയുന്നു.

കവർച്ചക്കാരെ പിടിക്കാൻ ജെയ് തന്റെ സോഷ്യൽ മീഡിയയുടെയും സാങ്കേതിക ഉപകരണങ്ങളുടെയും അറിവ് ഉപയോഗിച്ചു. ഒരു സ്‌നാപ്ചാറ്റ് വീഡിയോയിൽ മോഷ്ടിച്ച വാഹനത്തിന്റെ പരസ്യം കണ്ടതായി തന്റെ സുഹൃത്ത് ജാമി പോളിനിൽ നിന്ന് ജയ്ക്ക് വിവരം ലഭിച്ചു. അങ്ങനെ ഒരു ഡിറ്റക്ടീവിനെ പോലെ സമീപിക്കാം എന്ന തീരുമാനത്തിൽ എത്തി.

റിപ്പോർട്ടുകൾ അനുസരിച്ച്, മോഷ്ടിച്ച വാഹനത്തിന് പകരമായി ഏകദേശം 2,500 ഡോളർ തുക ആവശ്യപ്പെട്ട കള്ളനുമായി ജെയ് റോബിൻസണിന്റെ സുഹൃത്ത് ഒരു സ്നാപ്ചാറ്റ് സംഭാഷണം ആരംഭിച്ചു. പോളിനോട് സൗഹൃദപരമായ പെരുമാറ്റം സ്വീകരിച്ചുകൊണ്ട് കള്ളൻ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു.

തുടർന്ന്, പാർക്ക് ചെയ്തിരുന്ന കാറിന് സമീപമുള്ള ഘടനയിൽ ഒരു റിവേഴ്സ് ഇമേജ് തിരയൽ നടത്തി. ഭാഗ്യവശാൽ, ബർമിംഗ്ഹാമിലെ റോബിൻസന്റെ വസതിയിൽ നിന്ന് കേവലം ഒമ്പത് കിലോമീറ്റർ അകലെയുള്ള വെസ്റ്റ് ബ്രോംവിച്ചിലേക്ക് മാറ്റിയ നിലയിൽ കാർ എവിടെയാണെന്ന് കണ്ടെത്തി.

Read also: ഷാരൂഖ് ഖാന്റെ പിറന്നാൾ ആഘോഷങ്ങളിൽ മന്നത്തിന്റെ മുന്നിൽനിന്നും വേറിട്ടൊരു ഉപജീവനമാർഗം കണ്ടെത്തിയ വൃദ്ധ! ഹൃദയസ്പർശിയായ കഥ

അവരുടെ സോഷ്യൽ മീഡിയ സ്ലൂത്തിംഗ് കഴിവുകൾ ഉപയോഗിച്ച്, ആ ഹൗസിംഗ് എസ്റ്റേറ്റിന്റെ പേര് കണ്ടെത്തി ലൊക്കേഷൻ തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞു. ഈ വിവരങ്ങളാൽ സായുധരായ അവർ, വാഹനം പാർക്ക് ചെയ്‌തിരിക്കുന്ന തെരുവ് കൃത്യമായി കണ്ടെത്തുന്നതിന് ഗൂഗിൾ എർത്ത് ഉപയോഗിച്ചു.

ഇരുവരും ഉടൻ തന്നെ അധികാരികളെ അറിയിക്കുകയും വാഹനം വിജയകരമായി വീണ്ടെടുക്കുകയും ചെയ്തു, എന്നാൽ,നഷ്ടമായതിൽ ഒരു വാഹനം കൂടി ഇനിയും കണ്ടെത്താനായി ബാക്കിയുണ്ട്.

Story highlights- man used Snapchat and Google Earth to catch thieves who stole his cars