ഇനി വലിച്ചെറിയല്ലേ, ഉരുളക്കിഴങ്ങിന്റെ തൊലി കൊണ്ട് കാര്യമുണ്ട്; പാചകരാജാക്കൻമാരെ ഞെട്ടിച്ച വിഭവം!

November 10, 2023

അനേകരുടെ പ്രിയ വിഭവങ്ങളുടെ പട്ടികയിൽ ഉരുളക്കിഴങ്ങ് വിഭവങ്ങൾക്ക് പ്രത്യേകം സ്ഥാനമുണ്ട്. നമ്മൾ മലയാളികൾക്കിടയിൽ, ഉരുളക്കിഴങ്ങിന്റെ വകഭേദങ്ങൾ ഏറെയുണ്ട്. നല്ല മൊരിഞ്ഞ മെഴുക്കുപുരട്ടിയായും, തോരനായും, ഉപ്പേരിയായും, കറിയായും, അങ്ങ് വിദേശിയായ ഫ്രഞ്ച് ഫ്രൈസായി വരെ ഉരുളക്കിഴങ്ങ് നമ്മുടെ തീന്മേശകളിൽ എത്താറുണ്ട്. (MasterChef judges amused by Potato peel dish)

എന്നാൽ കാര്യമെല്ലാം കഴിഞ്ഞ് നമ്മൾ പുറത്തെറിയുന്ന ഒരാളുണ്ട്, ഉരുളക്കിഴങ്ങിന്റെ തൊലി. പക്ഷേ ഇനി അബദ്ധത്തിൽ പോലും പുറത്തു കളയല്ലേ! കണ്ടാൽ നിസ്സാരനായ ഈ കിഴങ്ങിന്റെ തൊലിയിൽ നിന്നും ഏറെ രുചികരമായ ഒരു വിഭവം ഉണ്ടാക്കാം. ‘മാസ്റ്റർ ഷെഫ് ഇന്ത്യ’ എന്ന പരിപാടിയിൽ മത്സാരാർഥിയായ സൂരജ് താപ്പ ഉണ്ടാക്കിയ വിഭവമാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നത്.

ഉരുളക്കിഴങ്ങ് തൊലികൾ ഉപയോഗിച്ച് സൂരജ് ഒരു വിഭവം തയ്യാറാക്കി. മിക്ക വീടുകളിലും സാധാരണയായി കാണപ്പെടുന്ന ഉപ്പ്, ഇന്ത്യൻ മസാലകൾ എന്നീ അടിസ്ഥാന ചേരുവകളാണ് പാചകത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഈ മിശ്രിതം ഉരുളക്കിഴങ്ങിന്റെ തൊലിയുമായി ചേർത്ത് രാത്രി മുഴുവൻ മൈക്രോവേവ് ചെയ്തു. ഒടുവിൽ കറുമുറെ കറുമുറെ ആസ്വദിച്ചു കഴിക്കാൻ പറ്റുന്ന സ്വാദുള്ള ഉരുളക്കിഴങ്ങ് തൊലി ചിപ്സ് രൂപം കൊണ്ടു.

Read also: ദഹന പ്രശ്നങ്ങൾക്കും അസ്ഥി വേദനയ്ക്കും ആശ്വാസമേകും ശർക്കര

വൈറലായ വീഡിയോയിൽ സൂരജിന്റെ വിഭവം കണ്ട് വിധികർത്താക്കൾ അമ്പരക്കുന്നതു കാണാം. ഷെഫ് വികാസ് ഖന്ന, ഷെഫ് രൺവീർ ബ്രാർ എന്നിവരിൽ നിന്ന് സൂരജ് പ്രശംസ നേടുകയും ചെയ്തു. വിധികർത്താക്കൾ വിഭവത്തെ പ്രശംസിച്ചു. ഇതിനെ “സീറോ വേസ്റ്റ് മൈൽസ്റ്റോൺ” എന്ന് വിളിക്കുകയും ഉരുളക്കിഴങ്ങിന്റെ തൊലികൾ വലിച്ചെറിയുന്നതിന് പകരം എല്ലാവരും ഈ ചിപ്‌സ് ഉണ്ടാക്കാൻ തുടങ്ങണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

Story highlights: MasterChef judges amused by Potato peel dish