വിമാനത്തിലും, സിഗരറ്റ് കുറ്റിയിലും, പെപ്‌സിയിലും ശവം സംസ്കരിക്കുന്ന ഒരു ഗ്രാമം!

November 19, 2023

ഒരു മനുഷ്യന്റെ ഏറ്റവും ദുഃഖകരമായ നിമിഷമാണ് മരണം. ഒരു മടങ്ങിവരവില്ലാത്ത ലോകത്തേക്ക് ആർഭാടങ്ങളും ബഹളങ്ങളുമില്ലാതെ കണ്ണീരിന്റെ അകമ്പടിയോടെ യാത്രയാകുകയാണ് എല്ലാവരും. ജനിച്ചാൽ മരണമുറപ്പാണ്. ശ്വാസം നിലച്ച് കഴിഞ്ഞാൽ പിന്നെ എല്ലാവരും നിശ്ചല ശരീരമായി പണത്തിന്റെയോ പദവിയുടെ അലങ്കാരമില്ലാതെ ഒരേ തരത്തിലുള്ള പെട്ടികളിൽ അടക്കം ചെയ്യപ്പെടുന്നു.

എന്നാൽ പടിഞ്ഞാറൻ ആഫ്രിക്കൻ നഗരമായ ഘാനയിലെ കാര്യം വ്യത്യസ്തമാണ്. അവർ മരണശേഷം അടക്കം ചെയ്യപ്പെടുന്നത് പെപ്സി കുപ്പികളിലും, സിഗരറ്റ് കുറ്റികളിലും വിമാനത്തിലുമൊക്കെയാണ്. കേൾക്കുമ്പോൾ അമ്പരന്നേക്കാം. പക്ഷെ യാഥാർഥ്യമാണത്. സാധാരണ ശവപ്പെട്ടികൾക്ക് പകരം അവർ ഇങ്ങനെയുള്ള രൂപങ്ങളിലാണ് ശരീരം സംസ്കരിക്കുന്നത്. അതൊരു ചടങ്ങൊന്നുമല്ല, ട്രെൻഡ് എന്നത് പോലെയാണെന്നുമാത്രം.

ഘാനയിലെ പാ ജോ കോഫിൻ വർക്‌സ് ആണ് ഇങ്ങനെ കൗതുകകരമായ ശവപ്പെട്ടികൾ സൃഷ്ടിക്കുന്നത്. നൈക്ക് ഷൂ, ലൂയിസ് വിറ്റൺ പേഴ്‌സുകൾ, ആഫ്രിക്കൻ വന്യജീവികൾ തുടങ്ങി ബ്രാൻഡഡ് സാധനങ്ങളുടെ രൂപത്തിലൊക്കെയാണ് ഈ ശവപ്പെട്ടികൾ നിർമിക്കുന്നത്.

കമ്പനിയുടെ സ്ഥാപകനായ പാ ജോ 1976 മുതൽ ശവപ്പെട്ടികൾ രൂപകൽപ്പന ചെയ്യുകയാണ്. ആഫ്രിക്കയിലെ മറ്റ് സ്ഥലങ്ങളിൽ പരമ്പരാഗത രീതികൾ പിന്തുടരുന്നുവെങ്കിലും പശ്ചിമാഫ്രിക്കയിൽ അവർ ശവസംസ്കാര ചടങ്ങുകളെയും ഉപകരണങ്ങളെയും ജീവിതവുമായി ബന്ധിപ്പിക്കുന്നവരാണ്.

മരണപ്പെട്ടയാളുടെ പ്രിയപ്പെട്ട വസ്തു, ജോലി, ഇഷ്ടങ്ങൾ അതൊക്കെ അനുസരിച്ചാണ് ആളുകൾ ശവപ്പെട്ടി നിർമിക്കാൻ പാ ജോയെ സമീപിക്കുന്നത്. അത് മരിച്ച അയാളോടുള്ള ആദരവ് എന്ന പോലെയാണ് അവർ കണക്കാക്കുന്നത്.

Read also: മിസ്റ്റർ ആൻഡ് മിസ്സിസ് ധോണി റിപ്പോർട്ടിങ്ങ് ഫ്രം ല്വാലി!

ശവസംസ്കാര വേളയിൽ, ശവപ്പെട്ടിയുമായി വഴിയിലൂടെ യാത്രയുമുണ്ട്. പാ ജോയുടെ മകൻ ജേക്കബും അച്ഛനൊപ്പം ശവപ്പെട്ടി നിർമാണത്തിൽ സജീവമാണ്. മരണാന്തര ജീവിതത്തിലാണ് ഇവർ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ശവസംസ്കാര ചടങ്ങുകൾ ആഘോഷമായിരിക്കണം എന്ന അഭിപ്രായവമുണ്ട്.

Story highlights-meet the coffin artist paa joe who burying people in flights and shoes