2023 ലെ മിസ് യൂണിവേഴ്സ് കിരീടം നേടി നോർത്ത് അമേരിക്കൻ വംശജ ഷെന്നിസ് പാലാസിയോസ്

നവംബർ 19 ന് ജോസ് അഡോൾഫോ പിനെഡ അരീനയിൽ നടന്ന മഹത്തായ പരിപാടിയിൽ ഇന്ത്യയുടെ ശ്വേത ശാരദയെ പരാജയപ്പെടുത്തി നിക്കരാഗ്വയുടെ ഷെയ്ന്നിസ് പാലാസിയോസ് 2023 ലെ മിസ് യൂണിവേഴ്സ് കിരീടം നേടി. മിസ്സ് യൂണിവേഴ്സ് 2022 – യുഎസിന്റെ ആർ ബോണി ഗബ്രിയേൽ വേദിയിൽ ഷെയ്ന്നിസ് പലാസിയോസിനെ കിരീടമണിയിച്ചു. മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ നിക്കരാഗ്വൻ വനിതയാണ് ഷെയ്ന്നിസ്.
72-ാമത് മിസ് യൂണിവേഴ്സ് മത്സരം എൽ സാൽവഡോറിലാണ് ആതിഥേയത്വം വഹിച്ചത്. 90-ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ കിരീടം നേടാൻ പോരാടിയ മത്സരമാണിത്. ഈ വർഷം ഓഗസ്റ്റിൽ മിസ് ദിവ യൂണിവേഴ്സ് 2023 കിരീടം നേടിയ ശേഷം, 23 കാരിയായ ശ്വേത ശാരദ ഇന്ത്യയ്ക്കായി ഞായറാഴ്ച മിസ് യൂണിവേഴ്സ് 2023 സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് അവർ അഭിമാനകരമായ മത്സരത്തിന്റെ സെമിഫൈനലിൽ വരെയെത്തി.
read also: ഗ്രാമവാസികളുടെ മുഖമുള്ള ശില്പങ്ങൾ; കൗതുകമായി കടലിനടിയിൽ ഒരു ആർട്ട് ഗാലറി
1994-ൽ സുസ്മിത സെൻ, 2000-ൽ ലാറ ദത്ത, 2022-ൽ ഹർനാസ് സന്ധു എന്നിങ്ങനെ മൂന്ന് ഇന്ത്യൻ സുന്ദരികൾ ഇതുവരെ മിസ് യൂണിവേഴ്സ് കിരീടം നേടി.
Story highlights- Miss Universe 2023 is Sheynnis Palacios from Nicaragua