ഈ ഹോട്ടലിൽ എത്തി ഓർഡർ ചെയ്താൽ കുഞ്ഞി ട്രെയിനിൽ ഭക്ഷണം ടേബിളിലെത്തും!

November 15, 2023

ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ വൈറ്റോപ്‌ന റെസ്റ്റോറന്റ് കൗതുകങ്ങളുടെ കലവറയാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ പരമ്പരാഗത ചാരുതയും പാചക ആനന്ദവും സമന്വയിപ്പിക്കുന്ന ഒരു അതുല്യമായ ഡൈനിംഗ് അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിനൊപ്പംതന്നെ ആളുകളാകാർഷിക്കാൻ ഏറ്റവും മികച്ചൊരു മാർഗവുംകൂടി ഈ ഹോട്ടൽ ഒരുക്കിയിരിക്കുന്നു. ഇവിടെ നിങ്ങളുടെ മേശപ്പുറത്ത് ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യുന്നത് മിനിയേച്ചർ ട്രെയിനുകളിലൂടെയാണ്!

ഒരു ഇൻസ്റ്റാഗ്രാം പേജ് പോസ്റ്റ് ചെയ്ത വിഡിയോയിൽ, 500,000 പൗണ്ട് (ഏകദേശം 5,18,14,750 രൂപ) വിലമതിക്കുന്ന 400 മീറ്റർ മിനിയേച്ചർ റെയിൽവേ, റെസ്റ്റോറന്റിലൂടെഒരുക്കിയിരിക്കുന്നത് കാണാം. എല്ലാ മേശകളിലും ഈ ട്രെയിൻ നിർത്തുന്നു. ഓരോ ടേബിളും ഓരോ സ്റ്റേഷനാണ്, ട്രെയിൻ സ്റ്റോപ്പിൽ എത്തുമ്പോൾ, അത് കേവലം പ്രദർശനത്തിന് മാത്രമുള്ളതല്ല ,അത് ഭക്ഷണം എത്തിക്കാൻ വരുന്നതാണ്.

Read also:ഇനി ‘മിക’യുടെ കാലം; ലോകത്തിലെ ആദ്യത്തെ എഐ ഹ്യൂമനോയിഡ് റോബോട്ട് സിഇഒ ഇതാ…

ട്രെയിൻ അതിന്റെ പ്രാരംഭ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന നിമിഷം മുതൽ അത് മേശയിലെത്തുന്നത് വരെ, രസകരമായ ഒരു ദൃശ്യ വിരുന്ന് നൽകുന്നു, ഇത് മൊത്തത്തിലുള്ള ഡൈനിംഗ് അനുഭവം വർദ്ധിപ്പിക്കുന്നു എന്ന് നിസംശയം പറയാം.

Story highlights- Prague restaurant uses miniature trains