രജനികാന്തിന്റെ 250 കിലോ ഭാരമുള്ള വിഗ്രഹമുണ്ടാക്കി പൂജിച്ച് ആരാധകൻ- വിഡിയോ

November 4, 2023

തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള നടനാണ് രജനികാന്ത്. വെള്ളിത്തിരയിലെത്തുന്ന ഓരോ കഥാപാത്രങ്ങളെയും അഭിനയമികവുകൊണ്ട് താരം അവിസ്മരണീയമാക്കാറുണ്ട്. സ്റ്റൈല്‍ മന്നന്‍ എന്നാണ് രജനികാന്തിനെ ആരാധകര്‍ വിശേഷിപ്പിക്കാറ്. ഇത് ശരിവയ്ക്കും വിധമാണ് താരത്തിന്റെ ലുക്കും.
ഇപ്പോഴിതാ, മെഗാസ്റ്റാറിന്റെ ആരാധകരിലൊരാൾ തമിഴ്‌നാട്ടിലെ മധുരയിലുള്ള തന്റെ വീട്ടുവളപ്പിൽ തലൈവർക്ക് സമർപ്പിച്ച് ഒരു ക്ഷേത്രം നിർമ്മിച്ചു.

ആരാധകർ സ്‌നേഹപൂർവ്വം ‘തലൈവ’ എന്ന് വിളിക്കുന്ന രജനികാന്ത്, അദ്ദേഹത്തിന്റെ അഭിനയ മികവിനും ജീവിതത്തേക്കാൾ വലിയ വ്യക്തിത്വത്തിനും വേണ്ടി പലപ്പോഴും ആഘോഷിക്കപ്പെടുന്നു .കാർത്തിക് എന്ന ആരാധകൻ തന്റെ വീടിന്റെ ഒരു ഭാഗം ആരാധനാലയമാക്കി മാറ്റി, അവിടെ നടന്റെ പ്രതിമയും സ്ഥാപിച്ചു. രജനികാന്തിന്റെ വിഗ്രഹത്തിന് 250 കിലോ ഭാരമുണ്ട്.

ഞങ്ങൾക്ക് രജനികാന്ത് ദൈവമാണ്, ബഹുമാന സൂചകമായി ഞാൻ അദ്ദേഹത്തിനായി ഒരു ക്ഷേത്രം നിർമ്മിച്ചു’- അദ്ദേഹം മാധ്യമങ്ങളോട് പറയുന്നു. കാർത്തിക്കിന്റെ മകൾ അനുഷിയയും രജനികാന്തിനോട് ആരാധന അറിയിച്ചു.

Read also: “എല്ലാ സംഭവനകൾക്കും നന്ദി”; പത്താം വാർഷികത്തിൽ കമ്പനി നൽകിയ സമ്മാനങ്ങൾ അൺബോക്സ് ചെയ്ത് ആപ്പിൾ ജീവനക്കാരൻ

അതേസമയം, ‘ജയിലർ’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രജനികാന്ത് തന്റെ അടുത്ത റിലീസിനായി കാത്തിരിക്കുകയാണ് ‘തലൈവർ 170 ’ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രമാണിത്. ടിജെ ജ്ഞാനവേൽ രചനയും സംവിധാനവും നിർവ്വഹിച്ച ‘തലൈവർ 170’ നിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, ദുഷാര വിജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. രക്ഷൻ, ജിഎം സുന്ദർ എന്നിവർ സഹതാരങ്ങളാണ്.

Story highlights- rajanikanth’s 250 kg statue