നമ്മൾ ഒന്നിക്കുമെന്ന വാക്കിന്റെ ഉറപ്പിൽ കാത്തിരുന്ന എട്ടുവർഷങ്ങൾ; പ്രതിസന്ധികളെ അതിജീവിച്ച് സജ്‌നയെ സ്വന്തമാക്കി രാജേഷ്
പ്രണയം സത്യമാണെങ്കിൽ അത് ഏത് പ്രതിസന്ധിയും തരണം ചെയ്യുമെന്നത് കാലാകാലമായി തെളിയിക്കപ്പെട്ട കാര്യമാണ്. ജാതിയോ മതമോ ദൂരമോ ശാരീരിക പരിമിതികളോ ഒന്നും വകവയ്ക്കാതെ സ്നേഹത്തിനായി നിലകൊണ്ട ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിലേക്ക് ചേർക്കപ്പെടുകയാണ് രാജേഷും സജ്നയും. ജന്മനാ അരയ്ക്ക് കീഴേയ്ക്ക് തളർന്നു കിടക്കുന്ന സജ്‌ന ഇന്ന് രാജേഷിന്റെ ഭാര്യയാണ്.
എട്ടുവർഷത്തെ സംഭവ ബഹുലമായ പ്രണയത്തിനൊടുവിലാണ് രാജേഷ് സജ്‌നയ്ക്ക് വരണമാല്യം ചാർത്തിയത്. വീട്ടുകാരുടെ സമ്മർദ്ദം മൂലം വിവാഹം വേണ്ടെന്ന് മുടങ്ങിയിരുന്നെങ്കിലും സജ്‌നയെ കൈവെടിയില്ല എന്ന തീരുമാനത്തിൽ രാജേഷ് എത്തുകയായിരുന്നു.
കൊച്ചി ചിറ്റൂരായിരുന്നു വിവാഹം നടന്നത്. മാവേലിക്കര സ്വദേശിയായ രാജേഷും ചിറ്റൂർ സ്വദേശിയായ സജ്‌നയും പ്രണയത്തിൽ ശക്തരായിരുന്നെകിലും വെല്ലുവിളികളും എതിർപ്പുകളും കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഉയർന്നപ്പോൾ ആ പ്രണയത്തിളക്കം മങ്ങി. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് രജിസ്റ്റർ വിവാഹം ചെയ്തു. പക്ഷെ രാജേഷിന് ദുബായിലേക്ക് പോകേണ്ടി വന്നു. തിരികെയെത്തുമ്പോൾ കൂടെ കൂട്ടം എന്ന വാക്കും നൽകി. പക്ഷെ, അത് നീണ്ടുപോയി. തിരികെയെത്തിയിട്ടും അതിനു സാധിച്ചില്ല. പക്ഷെ ഒടുവിൽ ആ വിവാഹം നടന്നു. ഇരുവരും ഒന്നായി. വയോജന കേന്ദ്രത്തിൽ വിരുന്നു സൽക്കാരം ഒരുക്കിയും ഇവർ മാതൃകയായി.
Story highlights- rajesh sajna heart touching love story