എന്തുകൊണ്ട് മുഖക്കുരു? കാരണങ്ങളറിഞ്ഞ് പരിഹരിക്കാം
കൗമാര പ്രായം മുതൽ എല്ലാ സ്ത്രീപുരുഷന്മാരുടെയും ഏറ്റവും വലിയ ആശങ്കയാണ് മുഖക്കുരു. ഹോർമോൺ വ്യതിയാനംകൊണ്ടും ആഹാര രീതികൊണ്ടുമെല്ലാം ഉണ്ടാകുന്ന മുഖക്കുരു പലർക്കും ഒരു ഭീകര സൗന്ദര്യ പ്രശ്നമാണ്. പലരെയും അന്തർമുഖരാക്കുന്നതിൽ മുഖക്കുരു ഒരു പ്രധാന ഘടകമാണ്. 14 മുതൽ 40 വയസ്സുവരെയുള്ള വ്യക്തികളെയാണ് മുഖക്കുരു കൂടുതലായും ബാധിക്കുന്നത്. കവിളുകളിലും കഴുത്തിലും തോൾഭാഗത്തും എന്നുവേണ്ട കൈകളുടെ പുറത്തുവരെ കുരുക്കൾ പ്രത്യക്ഷപ്പെടാറുണ്ട്.
എണ്ണമയമുള്ള ചർമ്മക്കാരിലാണ് മുഖക്കുരു പ്രധാനമായും ബാധിക്കാറുള്ളത്. മുഖത്തെ ചെറിയ രോമങ്ങൾക്കിടയിൽ അഴുക്ക് അടിയുന്നതുകൊണ്ടും ഈർപ്പം നിലനിർത്തുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനത്തകരാറുകൾക്കൊണ്ടും അണുബാധകൊണ്ടും മുഖക്കുരു ഉണ്ടാകാം. ആർത്തവചക്രത്തിലും, പ്രായപൂർത്തിയാവുന്ന ഘട്ടത്തിലുമുണ്ടാവുന്ന ഹോർമോൺ പ്രവർത്തനം മുഖക്കുരു ഉണ്ടാവുന്നതിന് കാരണമാവുന്നു. ചിലരിൽ പാരമ്പര്യമായും മുഖക്കുരു അടുത്ത തലമുറയിലേക്ക് പകരാറുണ്ട്.
മുഖക്കുരു നിയന്ത്രിക്കാൻ ഒട്ടേറെ പ്രകൃതിദത്ത മാർഗങ്ങൾ ഉണ്ട്. ക്യാരറ്റിന്റെ ജ്യൂസിൽ പാല്, ചെറുനാരങ്ങാനീര്, തേന് എന്നിവ ചേർത്ത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്പം കഴിയുമ്പോള് കഴുകിക്കളയാം. മുഖക്കുരു, പിഗ്മെന്റേഷന്, വൈറ്റ് ഹെഡ്സ് തുടങ്ങിയവയ്ക്കുള്ള പരിഹാര മാര്ഗമാണിത്.
Read also: ഇനി ‘മിക’യുടെ കാലം; ലോകത്തിലെ ആദ്യത്തെ എഐ ഹ്യൂമനോയിഡ് റോബോട്ട് സിഇഒ ഇതാ…
കറ്റാര്വാഴയുടെ ജെല് ദിവസേന മുഖത്തു തേയ്ക്കുന്നത് മുഖക്കുരുവിന് ഉത്തമ പരിഹാരമാണ്. ധാരാളം വിറ്റാമിനുകള് അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നത് മുഖക്കുരു അകറ്റാൻ അത്യുത്തമമാണ്.മുഖക്കുരു മാറ്റാന് വളരെ നല്ലതാണ് തണ്ണിമത്തന്. തണ്ണിമത്തന് ദിവസവും ജ്യൂസായോ അല്ലാതെയോ കഴിക്കാം. തണ്ണിമത്തനില് വിറ്റാമിന് എ,ബി,സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
Story highlights- reasons and remedies of pimples