കൂട്ടുകാരന് അരികിലേക്ക് യാത്രയായ കലാഭവൻ ഹനീഫ്- നൊമ്പരമായി ഷെയ്ൻ നിഗം പങ്കുവെച്ച ചിത്രം

November 10, 2023

പ്രശസ്ത മലയാള നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് വിടപറഞ്ഞത് എല്ലാവരിലും നൊമ്പരമാണ് നിറച്ചത്. 110-ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ‘ഈ പറക്കും തളിക’ എന്ന ഹാസ്യ ചിത്രത്തിലൂടെയാണ് അറിയപ്പെടുന്നത്. നാടകരംഗത്ത് തന്റെ കരിയർ ആരംഭിച്ച ഹനീഫ് മിമിക്രി പ്രകടനത്തിലൂടെ ജനപ്രീതി നേടി. ജനപ്രിയ ഷോകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന് മനോഹരമായ ഒരു ടെലിവിഷൻ കരിയറും ഉണ്ടായിരുന്നു.

മിമിക്രി വേദിയിൽ കലാഭവൻ അബിക്കൊപ്പം തിളങ്ങിയ ഹനീഫ് എല്ലാവര്ക്കും സുപരിചിതനാണ്. ഈ സൗഹൃദവും വളരെയേറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് അന്തരിച്ച നടൻ അബിയുടെ മകൻ ഹനീഫിന് ആദരാജ്ഞലികൾ അർപ്പിക്കുകയാണ്. അബിയും ഹനീഫും ഒന്നിച്ചിരിക്കുന്ന ഒരു പഴയ ഓർമ്മചിത്രമാണ് ഷെയ്ൻ നിഗം പങ്കുവെച്ചിരിക്കുന്നത്.

Read also: നോർത്തേൺ ലൈറ്റുകൾ സ്റ്റോൺഹെഞ്ചിന് മുകളിലെ ആകാശത്ത് വിസ്മയം തീർത്തപ്പോൾ- മനോഹര കാഴ്ച

ഹനീഫിന്റെ അവസാന ചിത്രം ‘ജലധര പമ്പ്സെറ്റ് സിൻസ് 1962’ ആയിരുന്നു. ഈ ചിത്രം 2023 ഓഗസ്റ്റിൽ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം മലയാള സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.ഹനീഫിന് ഭാര്യ വാഹിദയും മക്കളായ ഷാരൂഖ്, സിത്താര എന്നിവരുമുണ്ട്.

Story highlights- shane nigam shares photo of kalabhavan haneef with his father