‘അച്ഛനെ കെട്ടിപ്പിടിക്കാനും ഒപ്പം നടക്കാനും വേണ്ടി എനിക്ക് സമയം പിന്നോട്ട് മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ..’- അച്ഛന്റെ ഓർമ്മകളിൽ സുപ്രിയ മേനോൻ

November 18, 2023


മലയാളികളുടെ പ്രിയ താരജോഡിയാണ് സുപ്രിയയും പൃഥ്വിരാജും.  നിർമാതാവ് എന്ന നിലയിലേക്ക് ചുവടുമാറ്റിയപ്പോൾ സമൂഹമാധ്യമങ്ങളിലും സജീവമാണ് സുപ്രിയ മേനോൻ. മകളുടെയും സിനിമകളുടെയും വിശേഷങ്ങൾ പതിവായി പങ്കുവയ്ക്കാറുള്ള സുപ്രിയ അച്ഛനെക്കുറിച്ച് ഒരു ഓർമ്മക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. അച്ഛന്റെ മരണശേഷമുള്ള രണ്ടാം വാർഷികത്തിലാണ് സുപ്രിയ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്.

‘അച്ഛാ, നിങ്ങൾ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. നിങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം കടന്നുപോകുന്നില്ല, അച്ഛന്റെ സാന്നിധ്യം നഷ്ടപ്പെടുന്നതിനെക്കുറിച്ച്, നിങ്ങളുടെ ഊഷ്മളമായ ആലിംഗനങ്ങൾ, എന്നെ നടക്കാൻ പഠിപ്പിച്ചതെങ്ങനെയെന്ന് നിങ്ങൾ എന്നോട് പറഞ്ഞു. കുറച്ചു നേരം അച്ഛനെ കെട്ടിപ്പിടിക്കാനും കൈ പിടിച്ച് ഒപ്പം കുറച്ചു നേരം നടക്കാനും വേണ്ടി എനിക്ക് സമയം പിന്നോട്ട് മാറ്റാൻ കഴിയുമെങ്കിൽ. അച്ഛാ, നിങ്ങൾ വളരെ പ്രിയപ്പെട്ടവനാണ്. അച്ഛനില്ലാതെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷത്തിൽ ഞാൻ തനിച്ചായ ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. എവിടെയായിരുന്നാലും അച്ഛാ, അച്ഛൻ ഉള്ളതുകൊണ്ടാണ് ഞാൻ നിലനിൽക്കുന്നത്. എപ്പോഴും നിങ്ങളുടെ മകൾ, നിങ്ങൾ എനിക്ക് കാണിച്ചുതന്ന വഴിയിൽ നടക്കുന്നു, നിങ്ങൾ എന്നെ ചൊരിഞ്ഞ സ്നേഹത്താൽ നയിക്കപ്പെടുന്നു. ഞാൻ അങ്ങേയറ്റം നിങ്ങളെ സ്നേഹിക്കുന്നു ഡാഡി, ഞാൻ വല്ലാതെ മിസ് ചെയ്യുന്നു. ഏതൊരു വാക്കുകൾക്കും എപ്പോഴെങ്കിലും അറിയിക്കാൻ കഴിയുന്നതിലുമധികം മിസ് ചെയ്യുന്നു..’- സുപ്രിയ കുറിക്കുന്നു.

Read also: രോഹിത് ശർമ്മ ‘ദ അൾട്രാ-അഗ്രസീവ് ബാറ്റർ’; ലോകകപ്പിൽ ഇന്ത്യൻ ബാറ്റിംഗ് കരുത്ത്

സിനിമയിൽ സജീവ താരമായ പൃഥ്വിരാജ്- സുപ്രിയ ദമ്പതികളെക്കാൾ സമൂഹമാധ്യമങ്ങളിൽ താരം മകൾ അലംകൃതയാണ്. അലംകൃതയുടെ രസകരമായ വിശേഷങ്ങളൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കൊറോണ വൈറസിനെ കുറിച്ച് അലംകൃത തയ്യാറാക്കിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അതുപോലെ, ചില നിർദേശങ്ങളും അലംകൃത ഒരുക്കിയത് സുപ്രിയ പങ്കുവെച്ചിരുന്നു.

Story highlights- supriya menon’s post about father