‘പ്രചോദനമാകുന്ന മമ്മൂട്ടി സാർ, ഹൃദയങ്ങൾ കീഴടക്കിയ എന്റെ ഓമന..’- കാതലിന് അഭിനന്ദനവുമായി സൂര്യ

November 27, 2023

മമ്മൂട്ടിയും ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംവിധായകൻ ജിയോ ബേബിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കാതൽ – ദി കോർ’.ചിത്രം പ്രഖ്യാപനം മുതൽതന്നെ ശ്രദ്ധനേടിയിരുന്നു. എന്നാൽ, റിലീസിന് ശേഷമാണ് കാതൽ കൂടുതൽ ചർച്ചയായി മാറിയത്. കണ്ണുനിറയാതെ തിയേറ്റർ വിട്ടവർ ചുരുക്കമാണ്. ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ മികച്ച അഭിപ്രായം നേടിയ സിനിമ അഭിനന്ദന പ്രവാഹത്തിലാണ്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ജ്യോതികയാണ്., ഇപ്പോഴിതാ, സിനിമയ്ക്ക് അഭിനന്ദനം അറിയിക്കുകയാണ് നടനും ജ്യോതികയുടെ ഭർത്താവുമായ സൂര്യ.

‘സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, കാതൽ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കുന്നു, ഈ എന്തൊരു പുരോഗമന സിനിമ! മനോഹരമായ ടീമിന് അഭിനന്ദനങ്ങൾ.. മമ്മൂട്ടി സാർ, നല്ല സിനിമയോടുള്ള സ്നേഹത്തിനും പ്രചോദനത്തിനും നന്ദി , നിശബ്ദ ഷോട്ടുകൾ പോലും സംസാരിപ്പിച്ച ജിയോ ബേബി, എഴുത്തുകാരായ ആദർശ്, പോൾസൺ.. ഞങ്ങൾക്ക് ഈ ലോകം കാണിച്ചുതന്നതിന് നന്ദി! സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന, എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമനയ്ക്ക്..ഇതെത്ര അതിമനോഹരം’- സൂര്യ കുറിക്കുന്നു.

അതേസമയം, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന റിയലിസ്റ്റിക് ഡ്രാമ ചിത്രത്തിലൂടെ സംവിധായകൻ തന്റെ കഴിവ് തെളിയിച്ചതിനാൽ ‘കാതൽ – ദി കോർ’ പ്രേക്ഷകർക്കിടയിൽ ഉയർത്തിയ പ്രതീക്ഷ വലുതായിരുന്നു. മമ്മൂട്ടി, തമിഴ് താരം ജ്യോതിക എന്നിവരിൽ നിന്ന് വ്യത്യസ്തവും ശക്തവുമായ പ്രകടനം ചിത്രം പുറത്തെടുത്തു എന്നതും ശ്രദ്ധേയമാണ്‌.

raed also: ‘മുത്തശ്ശിയുടെ കുട്ടി മിടുക്കനാ’; ഹൃദയങ്ങൾ കവർന്ന് വൃദ്ധയുടെയും നായയുടെയും വിഡിയോ!

സംവിധായകൻ ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ ദ കോർ’ തിരക്കഥ രചിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഫ്രാൻസിസ് ലൂയിസ് ആണ്. മാത്യൂസ് പുളിക്കൻ സംഗീതസംവിധാനവും കലാവിഭാഗം ഷാജി നടുവിൽ നിർവഹിക്കുന്നു.

Story highlights- suriya appreciates kathal, the core movie