ചിത്രീകരണത്തിനിടെ നടൻ സൂര്യക്ക് പരുക്ക്
ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരുക്ക്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് പരിക്ക് പറ്റിയത്. റോപ്പ് ക്യാമറ പൊട്ടിവീണാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല. ഇന്നത്തെ ഷൂട്ടിംഗ് നിർത്തിവച്ചു.
ഒരു ബിൽഡ്-അപ്പ് ഷോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോപ്പ് ക്യാമറ അബദ്ധത്തിൽ വീഴുകയായിരുന്നു. നടൻ ആരോഗ്യവാനാണ്. സ്റ്റുഡിയോ ഗ്രീനിന്റെയും യുവി ക്രിയേഷൻസിന്റെയും സഹകരണത്തോടെ വിപുലമായ തോതിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. കങ്കുവ 38 ഭാഷകളിൽ 3D, IMAX ഫോർമാറ്റുകളിൽ 2024 ഏപ്രിൽ 11-ന് തിയേറ്ററുകളിൽ എത്തും.
Read also: കടലിലെ പൊന്ന്; ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി ഗോല്‍ ഫിഷ്
ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ. യോദ്ധാവായുള്ള താരത്തിന്റെ ലുക്ക് മാത്രമാണ് ഇതുവരെ പുറത്തുവന്നത്.
Story highlights- Suriya escapes an accident on the sets of Kanguva