കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് ഇടയ്ക്കുവെച്ച് നിര്‍ത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

November 5, 2023

ദിനംപ്രതി ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നമുക്ക് ചുറ്റും. പലതരം രോഗങ്ങള്‍ക്കും മരുന്നുകള്‍ കഴിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ചിലരാകട്ടെ മരുന്നിന്റെ കോഴ്‌സ് കംപ്ലീറ്റ് ആകുന്നതിനു മുമ്പേ മരുന്ന് കഴിക്കുന്നത് നിര്‍ത്തുന്നു.

എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ മരുന്ന് കഴിക്കുന്നത് ഇടയ്ക്കുവെച്ച് നിര്‍ത്തുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഇങ്ങനെ ചെയ്യുന്നത് പലപ്പോഴും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് പോലും കാരണമാകാറുണ്ട്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന സ്റ്റാറ്റിന്‍ മരുന്നുകള്‍ സപ്ലിമെന്ററി മരുന്നുകള്‍ ഇല്ലാതെയോ മരുന്നിന്റെ അളവ് കുറയ്ക്കാതെയോ ഇടയ്ക്കുവെച്ച് പെട്ടെന്ന് നിര്‍ത്തുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഇടയാക്കുന്നു. അതുപോലെതന്നെ രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിക്കുന്ന മരുന്നുകളും ഇത്തരത്തില്‍ ഇടയ്ക്കുവെച്ച് നിര്‍ത്തുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിക്കുന്ന ബീറ്റാബ്ലോക്കര്‍ വിഭാഗത്തില്‍പ്പെടുന്ന പ്രൊപ്രനൊലോള്‍ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ പെട്ടെന്നു നിര്‍ത്തുമ്പോള്‍ ഉറക്കം ഇല്ലായ്മ, വിറയല്‍, തലവേദന തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകുന്നു. ബ്ലഡ് പ്രെഷര്‍ കുറയ്ക്കാന്‍ കഴിക്കുന്ന മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുമ്പോള്‍ പിന്നീട് സ്‌ട്രോക്ക് പോലുള്ള അവസ്ഥയിലേക്ക് എത്തിച്ചേരാനും സാധ്യതയുണ്ട്.

Read also: എഐ ക്യാമറ പകർത്തിയ കാറിന്റെ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാത്ത സ്ത്രീയുടെ ചിത്രം; പിന്നിൽ ഇരുന്ന കുട്ടികൾ ചിത്രത്തിലുമില്ല!

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വേണം ഏതൊരു അസുഖത്തിനും മരുന്ന് കഴിക്കാന്‍. അതുപോലെതന്നെ ദീര്‍ഘനാളത്തേക്ക് മരുന്ന് കഴിക്കുന്നവര്‍ ഇടയ്ക്ക് വൈദ്യപരിശോധന നടത്തുന്നതും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം തേടുന്നതും നല്ലതാണ്.

Story highlights- Things to be noted by those who stop the medication they are taking