ചൂടുവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം!

November 17, 2023

ഇന്നത്തെ ജീവിത സാഹചര്യത്തിൽ പലരെയും അലട്ടുന്ന ഒന്നാണ് ശരീരഭാരം ക്രമാതീതമായി വർധിക്കുന്നത്. ക്രമമില്ലാതെ ഭക്ഷണം കഴിക്കുന്നതിലൂടെ അമിതമായി ശരീരത്തിൽ കൊഴുപ്പടിയുന്നു. വണ്ണം കുറയ്ക്കാൻ നിരവധി മാർഗങ്ങൾ സ്വീകരിച്ച് പരാജയപ്പെട്ടവരാണ് നിങ്ങളെങ്കിൽ ഇനി കുറച്ച് ചൂടുവെള്ളം കുടിച്ചു നോക്കു, നല്ല മാറ്റം ഉണ്ടാവും.(tips to reduce body mass)

ജലത്തിന് ശരീരത്തിൽ ചെയ്യാവുന്ന ഒരുപാട് മാജിക്കുകൾ ഉണ്ട്. അതിലൊന്നാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു എന്നത്. എങ്ങനെയാണു ചൂട് വെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കുക എന്ന് നോക്കാം.

ചൂടുവെള്ളത്തിനു കൊഴുപ്പിനെ നിയന്ത്രിക്കാൻ സാധിക്കും. കൂടിയ തോതിൽ ജലാംശമുള്ള ശരീരം പേശികളേയും അവയവങ്ങളേയും വേഗത്തിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ടു തന്നെ ശരീരത്തിലെ കലോറി കത്തിച്ച് കളയാൻ ചൂട് വെള്ളം കൊണ്ട് സാധിക്കും. അതിനാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസേന ഭക്ഷണത്തിനു മുൻപായി, ഏകദേശം പതിനഞ്ചു മിനിറ്റെങ്കിലും മുൻപായി ചൂട് വെള്ളം കുടിക്കുക.

Read also: ‘അവൻ ഫഹദ് ഫാസിൽ കളിക്കുന്നത് കണ്ടോ..’- മഹാറാണിയുടെ രസകരമായ ട്രെയിലര്‍ എത്തി

കലോറി ഏതാണ്ട് 13 % വരെ കുറയ്ക്കാൻ ചൂടുവെള്ളത്തിനു സാധിക്കും. ഭക്ഷണത്തിന് മുൻപ് വെള്ളം കുടിച്ചാൽ ഭക്ഷണം അമിതമായി കഴിക്കാനുള്ള തോന്നലും ഇല്ലാതാവും. ഇത് ശരീരഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കും.

Story highlights- tips to reduce body mass