3000 വർഷങ്ങൾക്കു മുൻപ് സംഭവിച്ച ഒരു ദുരന്തം വീണ്ടും ആവർത്തിക്കുമോ? ഭീതി പടർത്തി ‘കറുത്ത ചെകുത്താൻ’!
ഭൂമി ഒട്ടേറെ അത്ഭുതങ്ങൾ നിറഞ്ഞതാണ്. അനുദിനം മാറ്റങ്ങൾ സംഭവിക്കുന്ന ഭൂമിയുടെ പരിതസ്ഥിതി അടുത്ത കാലത്ത് വല്ലാതെ ഭയപ്പെടുത്തുന്ന തരത്തിലുള്ളതായി മാറിയിരിക്കുന്നു. കാരണം ഭൂമിയുടെ അടിത്തട്ടിൽ നിന്നും ഒട്ടേറെ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രളയവും ആഗോളതാപനവുമൊക്കെ അതിശക്തമായി ഭൂമിയെ ബാധിക്കുമ്പോൾ 3000 വർഷങ്ങൾക്ക് ശേഷം ഒരു വലിയ ദുരന്തം വരുന്നതായി ശാസ്ത്രലോകം ഏതാനും വർഷങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. (tungurahua volcano eruption)
ഇക്വേഡോറിലെ ഏറ്റവും പ്രസിദ്ധമായ അഗ്നിപർവതമാണ് ടങ്കുറാഹ്യുവ. ഈ അഗ്നിപർവതം കാലങ്ങളായി വാർത്തകളിൽ നിറയാറുണ്ട്. കനത്ത ചൂടുള്ള ഈ പർവതത്തിനുള്ളിൽ തിളച്ചുമറിയുകയാണ് ലാവ. മറ്റ് അഗ്നിപർവ്വതങ്ങളെ അപേക്ഷിച്ച് മഞ്ഞ് മൂടിയ നിലയിലല്ല ടങ്കുറാഹ്യുവ. സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നും ഏതാനും വർഷങ്ങൾക്ക് മുൻപ് ഗവേഷകർ ദുരന്തത്തിന്റെ മുന്നോടികൾ കണ്ടെത്തുകയായിരുന്നു.
രൂപം കൊണ്ട് കറുത്ത ചെകുത്താൻ എന്നാണ് ഈ അഗ്നിപർവത്തിന് വിളിപ്പേര്. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന നിലയിലാണ് ടങ്കുറാഹ്യുവ എന്നാണ് ഗവേഷകർ 2020ൽ കണ്ടെത്തിയത്. ഇപ്പോഴും സജീവമായിരിക്കുന്നതിനാൽ സ്ഥിരമായി ടങ്കുറാഹ്യുവ നിരീക്ഷിക്കാറുണ്ട് ശാസ്ത്രലോകം.
അന്ന്, സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചപ്പോൾ പർവതത്തിന്റെ ഒരു ഭാഗം തന്നെ ഇടിഞ്ഞു തകർന്നിരിക്കുന്നതായി കണ്ടു. ടങ്കുറാഹ്യുവയുടെ രൂപം തന്നെ മാറിപ്പോയി. അഗ്നിപർവതത്തിനുള്ളിലുള്ള മാഗ്മയിലെ മാറ്റങ്ങളാണ് ഈ രൂപമാറ്റത്തിന് കാരണം.
ഉള്ളിലെ പാറ ഉരുകിയാണ് മാഗ്മയാകുന്നത്. ഇത് ഒരേ അളവിൽ പുറത്തേക്കൊഴുകി എല്ലാ വശങ്ങളിലും ഒരുപോലെ പടരുമ്പോൾ പ്രശ്നമില്ല. ഈ അളവിൽ മാറ്റങ്ങൾ സംഭവിച്ച് ഒരു വശത്തേക്ക് മാത്രം ഒഴുകുമ്പോൾ ആ ഭാഗം ഇടിയാൻ തുടങ്ങും. അതാണ് ടങ്കുറാഹ്യുവയ്ക്ക് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
Read also: ഞൊടിയിടയില്‍ ഭീമൻ അനാക്കോണ്ട കൈപ്പിടിയില്‍; നെറുകയിലൊരു മുത്തവും
ഇങ്ങനെ 1999 മുതൽ സജീവമായി നിരീക്ഷണത്തിൽ ഉണ്ട് ടങ്കുറാഹ്യുവ. 2013, 2014 വർഷങ്ങളിലൊക്കെ ചെറിയ തോതിൽ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. അന്ന് കാൽ ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചിരുന്നു. പക്ഷെ ഇപ്പോൾ ഇത് ഭീകര അവസ്ഥയാകുന്നത്, 3000 വർഷങ്ങൾക്ക് മുൻപ് പർവതത്തിന്റെ ഒരു ഭാഗം ഇങ്ങനെ ഇടിഞ്ഞതിനു പിന്നാലെ വലിയ പൊട്ടിത്തെറി സംഭവിച്ചിരുന്നു. അന്ന് 30 ചതുരശ്ര മൈൽ ദൂരത്ത് ഈ ലാവ പടർന്ന് നാശം വിതച്ചു. ഭയപ്പെടേണ്ട കാര്യമെന്താണെന്ന് വെച്ചാൽ, അന്ന് തകർന്ന അതെ ഭാഗമാണ് ഇന്നും ടങ്കുറാഹ്യുവയിൽ തകർന്നിരിക്കുന്നത്. ഏതു നിമിഷവും വലിയ അപകടം മുന്നിൽ കാണുകയാണ് ഗവേഷകർ.
Story highlights- tungurahua volcano eruption