രോഗബാധിതയായ മകളെ സംരക്ഷിക്കാൻ ഉയരത്തിൽ മതിൽകെട്ടി പിതാവ്- പ്രദേശത്തിന്റെ ഭംഗി നശിപ്പിച്ചെന്ന പേരിൽ പരാതി നൽകി അയൽക്കാർ
മക്കൾ എല്ലാ മാതാപിതാക്കൾക്കും അങ്ങേയറ്റം പ്രാധാന്യമുള്ളവരാണ്. അതിനാൽ തന്നെ അവർക്കായി ഏതറ്റംവരെ പോകാനും തയ്യാറാകുന്നവരുമുണ്ട്. അങ്ങനെ മകളുടെ സുരക്ഷയ്ക്കായി അറസ്റ്റ് വരിക്കാൻ പോലും തയ്യാറയൊരു അച്ഛനാണ് ഇപ്പോൾ താരമാകുന്നത്. ഓട്ടിസം ബാധിതയായ മകളെ സുരക്ഷിതമായി സംരക്ഷിക്കാൻ നിർമ്മിച്ച ആറടി ഉയരത്തിലുള്ള മതിൽ പൊളിക്കാൻ ഉത്തരവിട്ടതിനെ തുടർന്ന് ഒരു കുടുംബം തങ്ങളുടെ അമർഷം രേഖപ്പെടുത്തിയിരിക്കുകയാണ്. അല്ലെങ്കിൽ കോടതിയിൽ പോകേണ്ടി വരും എന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ക്ലിഫും ഡോൺ ബേക്കറും അവരുടെ മകൾ പത്തുവയസുകാരിയായ ടിജെ വൈറ്റ് രോഗമൂർച്ഛയിൽ റോഡിലേക്ക് ഓടി പോകുന്നതിനെത്തുടർന്ന് മതിൽ ഉയരത്തിൽ പണിയാൻ നിര്‍ബന്ധിതരാകുകയായിരുന്നു. അവരുടെ വീട്ടുടമയിൽ നിന്നും അനുവാദവും നേടിയാണ് ക്ലിഫ് മതിൽ പണിതുയർത്തിയത്. ടിജെക്ക് ഓട്ടിസത്തെതുടർന്ന് പഠന ബുദ്ധിമുട്ടുകൾ ഉണ്ട്. ലോകത്തിലെ രണ്ട് ആളുകളിൽ ഒരാൾക്ക് വരുന്ന അപൂർവമായ ക്രോമസോം ശോഷണം ഉള്ള അവസ്ഥയാണ് ഇത്, അതിനാൽ ഇത് അവളുടെ പെരുമാറ്റം പ്രവചിക്കാൻ പ്രയാസമാണ്.
കുട്ടിയുടെ സ്വന്തം സുരക്ഷയ്ക്കായി വേലിയുടെ ആവശ്യകത തെളിയിക്കുന്ന ശിശുരോഗ വിദഗ്ധന്റെ കത്തും മെഡിക്കൽ രേഖകളും നൽകിയിട്ടുണ്ടെന്നും ദമ്പതികൾ പറയുന്നു.നോട്ടിംഗ്ഹാംഷെയറിലെ എഡ്വിൻസ്റ്റോവിലെ അവരുടെ പൂന്തോട്ടത്തിൽ ഒരു പുതിയ മതിൽ 1,000 പൗണ്ടിലധികം ചെലവഴിച്ച ശേഷം, അത് പൊളിച്ചുമാറ്റാൻ കൗൺസിൽ മേധാവികൾ ആവശ്യപ്പെട്ടപ്പോൾ അവർ സ്തംഭിച്ചുപോയി.
Read also: കടലിലെ പൊന്ന്; ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി ഗോല്‍ ഫിഷ്
റോഡ് വിപുലീകരണത്തിൽ ഭാഗമായാണ് എന്നാണ് മേധാവികൾ പറഞ്ഞിരുന്നതെങ്കിലും പിന്നീടാണ് ഇത് ആ ഇടത്തിന്റെ ഭംഗിയെ ചൊല്ലിയുള്ള നടപടിയാണ് എന്ന് അറിയുന്നത്. സ്ഥലത്തിന്റെ ഭംഗി നശിപ്പിക്കുന്നതിനാൽ സമീപവാസികൾ നൽകിയ പരാതിയെ തുടർന്നാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് മേധാവികൾ എത്തിയത്. എന്നാൽ, ഇതിനേക്കാൾ പ്രാധാന്യം ഒരു കുട്ടിയുടെ ആരോഗ്യമാണ് എന്ന നിലപാടിൽ തന്നെ നിൽക്കുകയാണ് കുടുംബം. ഇതിനെ തുടർന്ന് വരുന്ന എന്ത് നടപടികളും സ്വീകരിക്കുമെന്നും കുടുംബം പറയുന്നു.
Story highlights- uk man fence built for autistic daughter