‘ലട്ടൂ’ ട്രെൻഡിനൊപ്പം ആശ ശരത്തിന്റെ മക്കളും-നൃത്ത വിഡിയോ

November 27, 2023

മലയാളികളുടെ പ്രിയനായികയാണ് ആശ ശരത്ത്. ടെലിവിഷൻ പരമ്പരയിൽ നിന്നും സിനിമയിലേക്ക് എത്തിയവരിൽ ശ്രദ്ധേയയാണ് താരം. ആശ ശരത്തിനു പിന്നാലെ മകൾ ഉത്തരയും അഭിനയലോകത്തേക്ക് ചുവടുവെച്ചുകഴിഞ്ഞു. സൗന്ദര്യ മത്സരത്തിൽ മകൾ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷവും മകളുടെ വിവാഹ വിശേഷങ്ങളുമെല്ലാം ആശ ശരത്ത് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ആശയുടെ മക്കളായ ഉത്തരയും കീർത്തനയും ചേർന്നുള്ള നൃത്ത വിഡിയോ ശ്രദ്ധനേടുകയാണ്.

ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങായ ‘ലട്ടൂ’ ട്രെൻഡിനൊപ്പം ചുവടുവയ്ക്കുകയാണ് ഉത്തരയും കീർത്തനയും. ടെലിവിഷൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആശ ശരത്ത്. പരിശീലനം സിദ്ധിച്ച ഒരു നർത്തകി എന്ന നിലയിലും ശ്രദ്ധേയയാണ് നടി. ദൃശ്യം എന്ന സിനിമയിലെ ഗീത പ്രഭാകർ എന്ന വേഷമാണ് ആശ ശരത്തിന് നിർണായക വഴിത്തിരിവായത്. മലയാളത്തിന് പുറമെ ഒട്ടേറെ ഭാഷകളിൽ നടി ഇതിനോടകം വേഷമിട്ടുകഴിഞ്ഞു.

Read also: എന്തുകൊണ്ടാണ് ഇരുചക്രവാഹന യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന് പറയുന്നത്? അറിയാം

അതേസമയം, അമ്മയുടെ പാത പിന്തുടർന്ന് ഉത്തരയും സിനിമയിലേക്ക് എത്തിയിരുന്നു. അടുത്തിടെ  ഉത്തര വിവാഹിതയായിരുന്നു. മെക്കാനിക്കൽ എഞ്ചിനിയറായ ഉത്തരയെ മുംബൈ മലയാളിയായ ആദിത്യനാണ് വിവാഹം ചെയ്തത്. കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർനാഷ്ണൽ കൺവെൻഷനിൽ വെച്ച് നടന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. ഇളയമകൾ കീർത്തന ലണ്ടനിൽ ഉപരിപഠനം പൂർത്തിയാക്കുകയാണ്.

Story highlights- uthara and keerthana’s latoo challenge