എന്തുകൊണ്ടാണ് ഇരുചക്രവാഹന യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന് പറയുന്നത്? അറിയാം

November 25, 2023

റോഡപകടങ്ങൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യങ്ങളിൽ അപകടങ്ങൾ പരമാവധി ഒഴിവാക്കുന്നതിനായി മോട്ടോർ വാഹനവകുപ്പും പൊലീസുമൊക്കെ നിയമങ്ങൾ കർശനമാക്കുന്നുണ്ട്. ഇരുചക്രവാഹങ്ങളിൽ യാത്രചെയ്യുന്നവർ നിർബദ്ധമായും ഹെൽമറ്റ് ധരിക്കണം എന്നതാണ് ഇതിൽ ഏറ്റവും പ്രധനപ്പെട്ട ഒരു നിയമം. എന്നാൽ ഇത് പലരും ശ്രദ്ധിക്കാറില്ല. എന്നാൽ എന്തുകൊണ്ടാണ് ഹെൽമറ്റ് ഒരു ഇരുചക്ര വാഹന യാത്രികന് സുരക്ഷയൊരുക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് കേരളാ പോലീസ്.

ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാണെങ്കിലും എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ട്.


ഇരുചക്രവാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണു ക്ഷതമേൽക്കുക. തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുക, തലച്ചോറിനു പരിക്ക് പറ്റുക തുടങ്ങി ഇടിയുടെ ആഘാതത്തിന്റെ തോത് കുറയ്ക്കാൻ ഹെൽമെറ്റ് കൃത്യമായി ധരിക്കുന്നത് എന്തുകൊണ്ടും സഹായകമാണ്.


ഹെൽമെറ്റിന്റെ പുറംചട്ടയ്ക്കു താഴെയുളള Shock Absorbing Lining അപകടം നടക്കുമ്പോൾ തലയോട്ടിയിലേൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, മസ്തിഷ്കത്തിന് ഗുരുതരമായ പരുക്കു പറ്റാതെയും സംരക്ഷിക്കുന്നു.


ഗുണനിലവാരമുള്ളതും ശിരസ്സിന് അനുയോജ്യമായ വലുപ്പത്തിലുളളതുമായ ഹെൽമെറ്റ് വാങ്ങുക. Face Shield ഉളളതുതന്നെ വാങ്ങാൻ ശ്രമിക്കുക. വില കുറഞ്ഞ ഹെൽമെറ്റ് സുരക്ഷിതമല്ല.


ഓർക്കുക. പൊലീസിന്റെ കയ്യിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവന്‍ രക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുമാണ് ഹെൽമെറ്റ് ധരിക്കുന്നത്.

Read also: എയർപോർട്ടിലെ കൺവെയർ ബെൽറ്റിൽ അകപ്പെട്ട് കുട്ടി; ഒഴിവായത് വലിയ അപകടം!


ഒന്നുകൂടി… ചിൻസ്ട്രാപ്പ് ഉപയോഗിച്ച് ഹെൽെമറ്റ് ശിരസ്സിൽ മുറുക്കി ഉറപ്പിക്കാൻ മറക്കണ്ട. ചിൻ സ്ട്രാപ്പ് മുറുക്കിയില്ലെങ്കിൽ അപകടം ഉണ്ടാകുമ്പോൾ ഹെൽമെറ്റ് ആദ്യംതന്നെ തെറിച്ചുപോകാൻ സാധ്യതയുണ്ട്.

Story highlights- how helmet saves life