“കഴിഞ്ഞ നാല് മാസമായി കാത്തിരിക്കുകയാണ് അവൻ”; ഉടമ മരിച്ചുപോയതറിയാതെ മോർച്ചറിക്ക് മുന്നിൽ വളർത്തുനായ!!

November 7, 2023

നായ്ക്കൾ മനുഷ്യന്റെ ഉറ്റ ചങ്ങാതിയാണ്. നമ്മളെ സ്നേഹിക്കുന്നതിൽ അവർ ഒരു പരിധിയും വെക്കാറില്ല. കണ്ണൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിൽ മരിച്ചുപോയ ഉടമയെ കാത്തിരിക്കുകയാണ് ഒരു വളർത്തുനായ. ഉടമ മരിച്ചു പോയതറിയാതെ കഴിഞ്ഞ നാല് മാസമായി ഉടമയെ കാത്തിരിക്കുകയാണ് അവൻ. ( Video Of Dog Waiting For Dead Owner )

“നാലുമാസം മുമ്പ് ഒരു രോഗി ആശുപത്രിയിൽ വന്നു. അന്ന് രോഗിയോടൊപ്പം നായയും വന്നിരുന്നു. രോഗി മരിച്ചു. ഉടമയെ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതാണ് അവസാനമായി അവൻ കണ്ടത്. മോർച്ചറിയ്ക്കകത്ത് ഉടമ ഇപ്പോഴും ഉണ്ടെന്ന് ഓർത്തു കാത്തിരിയ്ക്കുകയാണ് അവൻ. കഴിഞ്ഞ നാല് മാസമായി അവൻ ഇതിന് മുന്നിലുണ്ട്”. കണ്ണൂരിലെ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് അംഗം വികാസ് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Read also: ‘നീ എന്നും എന്റെ പൊന്നുമോളാണ്’- അച്ഛനെഴുതിയ കത്തുവായിച്ച് കണ്ണുനിറഞ്ഞ് നവ്യ നായർ

മോർച്ചറിക്ക് പുറത്ത് നായ കാത്തുനിൽക്കുന്നതിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഏറെ ഹൃദയഭേദകമായ ആ വീഡിയോ ആളുകളുടെ കണ്ണ് നനയിച്ചു. നായ ഇവിടെ താമസിക്കുന്നുണ്ടെന്നും നല്ല പെരുമാറ്റമാണെന്നും കുമാർ കൂട്ടിച്ചേർത്തു. തന്റെ യജമാനൻ മടങ്ങിവരുന്നതിനായി ടോക്കിയോയിലെ ഷിബുയ സ്‌റ്റേഷന് പുറത്ത് കാത്തുനിന്ന നായ ഹച്ചിക്കോയെ കഥയുമായി പലരും ഇതിനെ ഉപമിച്ചു.

Story highlights – Video Of Dog Waiting For Dead Owner