അമ്മയുടെ തോളത്തേറി ഉയിരും ഉലകവും; നയൻതാരയ്ക്ക് ഹൃദ്യമായ പിറന്നാൾ ആശംസയുമായി വിഘ്‌നേഷ് ശിവൻ

November 18, 2023

തമിഴ് സിനിമയിൽ സ്വയം ഒരു ബ്രാൻഡായി മാറിയ നടിയാണ് നയൻതാര. നടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങളാണ് നടക്കുന്നത്. അതിനിടയിൽ ഹൃദ്യമായ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവൻ. മക്കളായ ഉലകത്തെയും ഉയിരിനെയും തോളത്തെടുത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിഘ്നേഷ് ആശംസ അറിയിച്ചിരിക്കുന്നത്.

‘പിറന്നാൾ ആശംസകൾ തങ്കമേ’ എന്നാണ് വിഘ്നേഷ് ശിവൻ കുറിച്ചിരിക്കുന്നത്.
തെന്നിന്ത്യയുടെ പ്രിയതാരങ്ങളായ നയൻതാരയും വിഘ്‌നേഷ് ശിവനും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.   ദമ്പതികൾ 2022 ജൂണിൽ അവരുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വിവാഹിതരായിരുന്നു. ഇരുവർക്കും ഇരട്ടക്കുട്ടികൾ പിറന്നു. കുഞ്ഞുങ്ങളുടെ വിശേഷവും താരദമ്പതികൾ പങ്കുവയ്ക്കാറുണ്ട്. 

Read also: ‘പ്രകാശത്തിന്റെ ആകാശോത്സവം’; അങ്ങ് ബഹിരാകാശത്തു നിന്നും ദീപാവലി ആശംസകൾ!

നയൻതാരയും വിഘ്നേഷ് ശിവനും ഏതാനും വർഷങ്ങൾ പ്രണയിച്ചതിന് ശേഷമാണ് വിവാഹിതരായത്. വാടക ഗർഭധാരണത്തിലൂടെയാണ് അവർ കുട്ടികളെ സ്വീകരിച്ചത്. അതേസമയം, ഷാരൂഖ് ഖാനൊപ്പം ജവാനിലാണ് താരം ഒടുവിൽ വേഷമിട്ടത്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ സിനിമയിൽ പ്രിയാമണി, സന്യ മൽഹോത്ര തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlights- vighnesh sivan’s cute birthday wishes to nayanthara