ആദ്യ പിയേഴ്‌സിംഗ് പതിനൊന്നാം വയസിൽ; പിന്നീട് ദേഹം മുഴുവൻ ടാറ്റൂ ചെയ്തു; പൂച്ചയാകാൻ ശ്രമിക്കുന്ന 22കാരി

November 2, 2023

നായയായി മാറാൻ ലക്ഷങ്ങൾ ചിലവഴിച്ച ഒരു യുവാവ് അടുത്തിടെ വാർത്തകളിൽ ഇടംനേടിയിരുന്നു. എന്നാൽ, അധികം വൈകാതെ ഈ തീരുമാനത്തിൽ അദ്ദേഹം കുറ്റബോധമുണ്ടാകുകയും വീണ്ടും പഴയ രൂപത്തിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. അത്തരത്തിൽ, പിന്നീട് അങ്ങേയറ്റം കുറ്റബോധവും നിരാശയും തോന്നിപ്പിക്കുന്ന തീരുമാനങ്ങൾ ചെറുപ്പക്കാർക്കിടയിൽ സജീവമാകുകയാണ്. അങ്ങനെ ഒരു തീരുമാനത്തിലാണ് ഇറ്റലിയിൽ നിന്നുള്ള ചിയാര ഡെൽ അബേറ്റ് എന്ന 22കാരി.

ചിയാര ഡെൽ അബേറ്റ് ഒരു പൂച്ചയായി മാറാൻ ആഗ്രഹിക്കുന്നുവെന്നും അതിനായി 20 ശരീരത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിൽ എയ്‌ഡിൻ മോഡ് എന്ന ഉപയോക്തൃനാമത്തിൽ അറിയപ്പെടുന്ന ഈ പെൺകുട്ടി, ടിക് ടോക്കിൽ ഇതേ കുറിച്ച് നിരവധി വിഡിയോകൾ സൃഷ്ടിക്കുകയും ദശലക്ഷക്കണക്കിന് കാഴ്ചകൾ നേടുകയും ചെയ്തു.

11-ാം വയസ്സിൽപെൺകുട്ടി ആദ്യത്തെ പിയേഴ്‌സിംഗ് നടത്തി. അത് ആ കുട്ടിയുടെ പരിവർത്തന യാത്ര ആരംഭിച്ച സമയമാണ്. നിലവിൽ സ്ത്രീയുടെ ശരീരത്തിൽ 72 പിയേഴിംഗാണ് ഉള്ളത്. ‘ഞാൻ ഒരു സുന്ദരിയായ ‘പൂച്ച സ്ത്രീ’യായിരിക്കുമെന്ന് ഞാൻ കരുതുന്നു,” 22 കാരി പറയുന്നു. പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, എല്ലാ മാറ്റങ്ങളും വളരെ വ്യക്തമായി കാണാൻ സാധിക്കും.

കൂടാതെ, ഈ യുവതി ബ്ലെഫറോപ്ലാസ്റ്റിക്ക് ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ട്, ഇത് മുകളിലോ / അല്ലെങ്കിൽ താഴെയോ കണ്പോളകളിൽ ചെയ്യാവുന്ന ഒരു ശസ്ത്രക്രിയയാണ്. “കണ്പോളകളുടെ വൈകല്യങ്ങൾ, രൂപഭേദം എന്നിവ ശരിയാക്കുന്നതിനും സൗന്ദര്യാത്മകമായി പരിഷ്കരിക്കുന്നതിനും ഇത് നടത്തപ്പെടുന്നു. ‘മനുഷ്യശരീരത്തിന് എത്രത്തോളം മാറ്റം വരുത്താൻ കഴിയുമെന്നും ശരീരത്തിലെ മാറ്റങ്ങളിൽ നിന്ന് നിങ്ങൾക്ക് യഥാർത്ഥത്തിൽ എന്താണ് നേടാനാകുന്നതെന്നും കാണുന്നത് ഭ്രാന്തമാണ്’- യുവതി പറയുന്നു.

Read also: ഇന്ത്യയിലെ 7 ഭാഷകളിൽ ആയി കേരള പിറവി ആശംസകൾ നേർന്ന് വിദ്യാർത്ഥികൾ; ഹൃദയത്തോട് ചേർത്ത് കേരളക്കര

‘ഒരു കാർട്ടൂൺ കഥാപാത്രത്തെപ്പോലെ കാണാൻ ഞാൻ ശരിക്കും ആഗ്രഹിക്കാത്തതിനാൽ ഒരു പൂച്ച സ്ത്രീയാകുന്നത് എനിക്ക് കൂടുതൽ അനുയോജ്യമാണെന്ന് ഞാൻ കരുതുന്നു. എനിക്ക് പൂച്ചകളെ ഇഷ്ടമാണ്’-
എന്നിരുന്നാലും, പൂർണ്ണമായ പൂച്ചയെപ്പോലെയുള്ള രൂപം കൈവരിക്കാൻ ഇനിയും ഒരുപാട് ബാക്കിയുണ്ടെന്ന് അവർ വിശ്വസിക്കുന്നു.

Story highlights- Woman Gets Body Modifications To Transition Into A Cat