“സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് നീരാളിയുമൊത്തൊരു യാത്ര”; കൗതുകമുണർത്തുന്ന വിഡിയോ!

November 19, 2023

വന്യജീവികളുടെയും ജലജന്തുക്കളുടെയും വിഡിയോകൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സമുദ്രത്തിന്റെ ആഴങ്ങളിൽ ചെന്ന് അവിടുത്തെ ജീവിതം നേരിട്ട് കണ്ട് ആസ്വദിക്കുന്നവരുടെ എണ്ണവും ചുരുക്കമല്ല. എന്നാൽ ഇതിനു പിന്നിൽ വലിയ പരിശ്രമവും അപകടസാധ്യതകളും ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരത്തിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യപ്പെട്ട നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. (Woman’s close encounter with Octopus)

അടുത്തിടെ, നീരാളിക്കൊപ്പം വിഡിയോ റെക്കോർഡ് ചെയ്യുന്ന ഒരു സ്ത്രീയുടെ വിഡിയോ നിരവധി പേരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ സൻസിബാർ മെർമെയ്‌ഡ്‌ (zanzibar_mermaid) എന്നറിയപ്പെടുന്ന ഒരു ബ്ലോഗറാണ് വിഡിയോ പങ്കുവെച്ചത്. ഇവർ ഒരു സർട്ടിഫൈഡ് ഫ്രീഡൈവറാണ്.

Read also: “ഞങ്ങൾ കാത്തിരിക്കുകയായിരുന്നു”; പ്രിയസുഹൃത്തിനെ വരവേറ്റ് ആനക്കൂട്ടം!

നീല പുതച്ച സമുദ്രത്തിലെ ജലത്തിൽ നീരാളിയുടെ അരികിൽ സ്ത്രീ നീന്തുന്നതായി വിഡിയോയിൽ കാണാം. അത് ശാന്തമായി സ്ത്രീയുടെ സാന്നിധ്യത്തെ ഭയപ്പെടാതെ തുടരുന്നു. ഇത് ഏറെ കൗതുകമുണർത്തുന്ന ഒരു രംഗമാണ്.

നീരാളികൾക്ക് മൂന്ന് ഹൃദയങ്ങളും ഒമ്പത് തലച്ചോറും നീല രക്തവും ഉണ്ടെന്ന് നിങ്ങൾക്കറിയാമോ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് ഏകദേശം 3,00,000 വ്യൂസും 15,000-ലധികം ലൈക്കുകളും ലഭിച്ചു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് പോസ്റ്റിന് താഴെ രസകരമായ കമന്റുകൾ കുറിച്ചത്.

Story highlights: Woman’s close encounter with Octopus