‘മണ്ണിനടിയിൽ ശവപ്പെട്ടിക്കുള്ളിൽ കിടന്നത് ഏഴ് ദിവസം’; യൂട്യൂബറുടെ വിചിത്ര പരീക്ഷണം

November 22, 2023
You Tuber MrBeast Spends seven days in Coffin )

പ്രേക്ഷകർക്കായി ദിനം പ്രതി വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തുന്നവരാണ് യൂട്യൂബർമാർ‌. അപകടകരവും സാഹസികതയും നിറഞ്ഞ നിരവധി പരീക്ഷങ്ങൾ ചെയ്യുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണ്. അത്തരത്തിൽ വ്യത്യസ്തമായ എക്സ്പെരിമെന്റുകൾ നടത്തുന്ന അമേരിക്കൻ യൂട്യൂബറാണ് മിസ്റ്റർ ബീസ്റ്റ് എന്ന് പേരിൽ അറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്‌സൺ. ( You Tuber MrBeast Spends seven days in Coffin )

അടുത്തിടെ മിസ്റ്റർ ബീസ്റ്റ് തന്റെ ചാനലിൽ പങ്കുവെച്ച വീഡിയോ ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഏഴ് ദിവസം ശവപ്പെട്ടിക്കകത്ത് കിടക്കുക എന്ന വിചിത്രമായതും അതിലുപരി അപകടം നിറഞ്ഞ പരീക്ഷണമായിരുന്നുവത്. വെറുതെ ഏഴ് ദിവസം ശവപ്പെട്ടിക്കകത്ത് കിടക്കുകയല്ല. മണ്ണിൽ ആഴത്തിലുള്ള കുഴിയെടുത്ത് ശവപ്പെട്ടി അതിൽ താഴ്ത്തി വച്ച ശേഷമായിരുന്നു പരീക്ഷണം.

ആദ്യം വലിയൊരു കുഴിയെടുത്ത ശേഷം അതിലേക്ക് ശവപ്പെട്ടി താഴ്ത്തുന്നത് കാണാം. തുടർന്ന് അതിന് മുകളിലേക്ക് മണ്ണിട്ട് മൂടുകയാണ്. ശവപ്പെട്ടിയുടെ ഉള്ളിൽ വായു കടക്കുന്നതിനുള്ള സൗകര്യവും ഒപ്പം തന്നെ ഏഴ് ദിവസത്തേക്ക് വേണ്ട ഭക്ഷണം, വെള്ളം, വീഡിയോ പകർത്തുന്നതിനും യൂട്യൂബറുടെ ആരോ​ഗ്യവും സുരക്ഷയും വിലയിരുത്തുന്നതിനും വേണ്ടി ക്യാമറയും ഒരുക്കിയിരുന്നു. അതിനൊപ്പം ശവപ്പെട്ടിയുടെ ആകത്തുനിന്നും വാക്കി-ടോക്കിയുടെ സഹായത്തോടെ തന്റെ സുഹൃത്തുക്കളോട് മിസ്റ്റർ ബീസ്റ്റ് ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു.

ശവപ്പെട്ടിക്കുള്ളിൽ ഒരുവിധത്തിൽ ഇരിക്കാനാകുമെങ്കിലും എണീറ്റു നിൽക്കാനുള്ള അത്രയും സ്റ്റേഹളമില്ല. താൻ വിചാരിച്ച അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ എന്നാണ് പരീക്ഷണ ശേഷം മിസ്റ്റർ ബീസ്റ്റ് പ്രതികരിച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ കടുത്ത നിരാശയും മാനസിക സമ്മർദ്ദവും അലട്ടിയിരുന്നു.

വിചിത്രമായ പരീക്ഷണം പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ മിസ്റ്റർ ബീസ്റ്റിനെയും കാത്ത് സുഹൃത്തുക്കളും ഫോളോവേഴ്സും പുറത്തുണ്ടായിരുന്നു. ആ സമയത്തു തന്നെ മിസ്റ്റർ ബീസ്റ്റിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 200 മില്ല്യൺ കടന്നിരുന്നു. ഇതുവരെ 71 മില്ല്യണിലധികം ആളുകലാണ് ഈ വീഡിയോ കണ്ടത്.