ഈ ഗ്രാമത്തിൽ സൗന്ദര്യം ഒരു ശാപമാണ്- ഭംഗി കുറയ്ക്കാൻ കഷ്ടപ്പെടുന്ന ഇന്ത്യയിലെ ഒരു ജനത

November 19, 2023

സൗന്ദര്യം ഒരു ശാപമാണോ എന്ന ചോദ്യം വളരെ രസകരമായ ചില സന്ദർഭങ്ങളിൽ തമാശ രൂപേണയാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. മുഖ സൗന്ദര്യം അളവുകോലായി കണക്കാക്കുന്ന ഒരു സമൂഹം തന്നെ നിലനിൽക്കുന്നു. എന്നാൽ സൗന്ദര്യം ശാപമായി കരുതുന്ന ഒരു ജനതയുണ്ട്, ഇന്ത്യയിൽ തന്നെ.

അരുണാചൽ പ്രദേശിലെ സിറോ താഴ്വരയിലുള്ള അപതാനി എന്ന ഗോത്രവർഗക്കാരായ ആളുകളാണ് സ്ത്രീകളുടെ സൗന്ദര്യത്തെ ഭയക്കുന്നത്. അന്യ പുരുഷന്മാർ നോക്കാതിരിക്കാനായാണ് ഇവർ സൗന്ദര്യം കുറയ്ക്കാൻ ശ്രമിക്കുന്നത്.

അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ഉള്ള സ്ഥലമാണ് സിറോ താഴ്വര. ഇവിടുത്തെ സ്ത്രീകളെ മറ്റു ഗ്രാമങ്ങളിൽ നിന്നുള്ള പുരുഷന്മാർ തട്ടിക്കൊണ്ട് പോകുന്നത് പതിവായിരുന്നു. ഇതോടെ വലിയ മൂക്കുത്തി അണിയാൻ തുടങ്ങി അപതാനി വിഭാഗത്തിലെ സ്ത്രീകൾ.

Read also: മൂഡ് ഓഫ് ഒരു വില്ലനാണ്..പക്ഷെ പരാജയപ്പെടുത്താൻ വളരെയെളുപ്പം!

രണ്ടു മൂക്കും തുളച്ച്, എത്ര വലിയ മൂക്കുത്തിയും ഇവർ അണിയും. മാത്രമല്ല, മുഖത്ത് പൂർണമായും പച്ചകുത്തുകയും ചെയ്യുമായിരുന്നു. എന്നാൽ കാലം മാറിയതോടെ യുവതികൾ ഈ സമ്പ്രദായത്തിൽ നിന്നും പിന്മാറി. ഇപ്പോൾ പ്രായമായവരിൽ മാത്രമാണ് ഈ പച്ചകുത്തിയ അടയാളവും, മൂക്കുത്തിയും അവശേഷിക്കുന്നുള്ളൂ.

Story highlights-ziro valley tribal women wear huge nose pins