മാറ്റത്തിന്റെ ശക്തമായ ശബ്ദമായി അഞ്ചുവർഷങ്ങൾ; വാർഷിക നിറവിൽ 24 ന്യൂസ്

December 8, 2023

കുറഞ്ഞ കാലയളവിനുള്ളിൽ മലയാളികളുടെ വാര്‍ത്താ സംസ്‌കാരത്തിന് പുതിയ മുഖം നല്‍കിയ വാര്‍ത്താ ചാനലാണ് 24 ന്യൂസ്. ‘നിലപാടുകളില്‍ സത്യസന്ധത’ എന്ന ആപ്തവാക്യവുമായാണ് ഫ്ളവേഴ്സ് കുടുംബത്തിന്റെ വാര്‍ത്താ ചാനലായ ’24’ പ്രേക്ഷകരിലേക്കെത്തിയത്. സത്യസന്ധമായ വാര്‍ത്തകള്‍ക്കൊണ്ടും മികവാര്‍ന്ന അവതരണങ്ങള്‍ക്കൊണ്ടും വ്യത്യസ്ത വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കൊണ്ടും കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ 24 ന്യൂസ് പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ, അഞ്ചാം വാർഷിക നിറവിലാണ് മലയാളത്തിന്റെ പ്രിയ ചാനൽ.

അഞ്ചിലേക്ക് കടക്കുമ്പോൾ ജനപ്രിയതയുടെ കാര്യത്തിൽ ബഹുദൂരം പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. ജാതി-മത- രാഷ്ട്രീയ ചിന്തകൾക്കതീതമായി സത്യം സധൈര്യം വിളിച്ചുപറയുന്ന പുതിയ മാധ്യമ സംസ്കാരത്തിന് തുടക്കം കുറിക്കുകയായിരുന്നു 24 ന്യൂസ്. 24 ന്യൂസ് ചാനലിന്റെ സമയോചിതമായ ഇടപെടൽ സാധാരണ ജനങ്ങൾക്ക് താങ്ങായത് നിരവധി തവണയാണ്.

read also: ‘ജീവിതത്തിന്റെ താളം പിഴച്ചപ്പോഴും പാട്ടിന്റെ താളം തെറ്റിയില്ല’; കാലം തോൽക്കും ഈ ഗായകന് മുൻപിൽ!

ചാനലിനൊപ്പം ആഗോള മലയാളിയുടെ ബൃഹദ് ശ്രംഖലയായ ട്വന്റിഫോര്‍ കണക്ട് എന്ന സംരംഭം ഒരുക്കി ട്വന്റിഫോര്‍ സഹായം ആവശ്യമുള്ളവരേയും സഹായിക്കാന്‍ മനസുള്ളവരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മാധ്യമവുമാകുകയാണ്. അഞ്ചിന്റെ നിറവിൽ ബൃഹത്തായ ആശയങ്ങളും ശക്തമായ ശബ്ദവുമായി ട്വന്റിഫോര്‍ സജീവമാകുകയാണ്.

Story highlights- 24 news celebrating fifth anniversary