‘ഇത് പ്രായത്തിന്റെ കാര്യമല്ല, പാട്ടിന്റേതാണ്..’- എ ആർ റഹ്മാനെ വിസ്മയിപ്പിച്ച് ഒരു കുഞ്ഞാരാധിക- വിഡിയോ
ലോകപ്രശസ്തനായ ഇന്ത്യൻ സംഗീതജ്ഞനാണ് ഏ.ആർ.റഹ്മാൻ. ഓസ്ക്കാർ, ഗ്രാമി തുടങ്ങിയ അന്താരാഷ്ട്ര നേട്ടങ്ങൾ സ്വന്തമാക്കിയ റഹ്മാന്റെ ആദ്യത്തെ ചലച്ചിത്രം മോഹൻലാലിൻറെ ‘യോദ്ധ’ ആയിരുന്നു. അതിന് ശേഷം തമിഴിലും ഹിന്ദിയിലും പിന്നീട് ഹോളിവുഡിലും തിരക്കുള്ള സംഗീത സംവിധായകനായി മാറിയ റഹ്മാൻ ഇന്നും അദ്ദേഹത്തിന്റെ ജൈത്രയാത്ര തുടരുകയാണ്.
എല്ലാവരോടും റഹ്മാൻ ഇടപെടുന്നത് എപ്പോഴും ശ്രദ്ധേയമാകരുണ്ട്. ഇപ്പോഴിതാ, ഒരു കുഞ്ഞാരധികയ്ക്കൊപ്പമുള്ള വിഡിയോ ശ്രദ്ധേയമാകുകയാണ്. ഡൽഹിയിലെ കഥാകർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടയിൽ എ ആർ റഹ്മാനോട് സംസാരിക്കാനായി വേദിയിലേക്ക് ഒരു ഏഴുവയസ്സുകാരി എത്തുകയായിരുന്നു. റഹ്മാൻ അവൾക്കായി ‘ഹമ്മ ഹമ്മ..’ എന്ന ഹിറ്റ് ഗാനം ആലപിക്കുകയാണ്. ഒപ്പം തന്നെ അദ്ദേഹം പാടുന്നതിനായി കുഞ്ഞിനുനേരെ മൈക്ക് നീട്ടി. പാടാൻ ശ്രമിച്ചിട്ട് പെട്ടെന്ന് തന്നെ നിർത്തിയ കുട്ടി പറയുന്നതിങ്ങനെ;’ നിങ്ങൾ പാടിയപ്പോൾ സംഗീതം വന്നു, ഞാൻ പാടിയപ്പോൾ അതുണ്ടായില്ല’.
It took a 7yr old kid Meher to finally persuade @arrahman to hum a few lines at #KathakarFestival this evening and the interaction that followed between the two was so adorable 😀 Do listen in! @_MohitChauhan @prattyg @kathakarfest @sundernursery pic.twitter.com/c0hPR9lqiA
— Smita Sharma (@Smita_Sharma) December 1, 2023
എല്ലാവരും പൊട്ടിച്ചരിച്ചപ്പോൾ റഹ്മാന്റെ മറുപടി എത്തി.’ അങ്ങനെയല്ല. എനിക്കിപ്പോൾ 56 വയസുണ്ട്. അല്ലെ? നിനക്ക് എന്നേക്കാൾ നന്നയി പാടാൻ കഴിയും. ഞാൻ എന്റെ ഒരുപാട് സമയം പാഴാക്കി’- എന്നാൽ ഉടനടി മിടുക്കിയുടെ മറുപടി എത്തി. ‘ഇത് പ്രായവുമായി ബന്ധപ്പെട്ട കാര്യമല്ല’. ഇതിനും വേദിയിൽ നിന്നും കയ്യടികളും പൊട്ടിചിരിയുമാണ് ഉയർന്നത്.
Read also: ഇത് ആരോഗ്യമേഖലയ്ക്ക് വൻനേട്ടം; ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ ആശുപത്രി ഇന്ത്യയ്ക്ക് സ്വന്തം!
അപ്പോൾ വീണ്ടും റഹ്മാൻ മറുപടി നൽകി. ‘അതെ. പക്ഷെ ഇത് സ്ഥിരതയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യമാണ്. എല്ലാ ദിവസവും നീ പരിശീലിക്കേണ്ടതുണ്ട്. ഞാൻ നിനക്കൊരു കീബോർഡ് തരാം. അടുത്തവർഷം നീ ഇവിടെ പാടണം.’- റഹ്മാന് നന്ദിയും പറഞ്ഞാണ് കുട്ടി വേദിയിൽ നിന്നുപോകുന്നത്. എല്ലാവരും റഹ്മാന്റെ ലാളിത്യത്തിന് കയ്യടിക്കുന്നുണ്ട്.
Story highlights- എ