ആക്ഷന്‍ രംഗം ചിത്രീകരണത്തിനിടെ ബൈക്ക് മറിഞ്ഞു; നടന്‍ ബിബിന്‍ ജോര്‍ജിന് പരിക്ക്‌

December 14, 2023

ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന് പരിക്ക്. മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തന്‍ സിനിമയുടെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ബിബിന്റെ പരിക്ക് സാരമുള്ളതല്ലന്നാണ് വിവരം. ( Actor Bibin George injured in bike accident )

സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സ്റ്റണ്ടറെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബിബിന്‍ ജോര്‍ജ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.

Read Also : അന്നത്തെ പതിമൂന്നുകാരി- അച്ഛനെടുത്ത ചിത്രം പങ്കുവെച്ച് ഭാവന

ബിബിന്‍ ജോര്‍ജിനെ കൂടാതെ ദിലീഷ് പോത്തന്‍, ജെയ്സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, അലക്‌സാണ്ടര്‍ പ്രശാന്ത്, മക്ബുല്‍ സല്‍മാന്‍, കൈലാഷ്, ഐ എം വിജയന്‍, ബിന്ദു സഞ്ജീവ്, നീമ മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Story highlights : Actor Bibin George injured in bike accident