‘ഏറ്റവും കുടുതല്‍ വിറ്റുപോകുന്നത് മദ്യമല്ലേ.. ബൈബിള്‍ അല്ലല്ലോ’; മാസ് മറുപടിയുമായി ഷൈന്‍ ടോം ചാക്കോ

December 13, 2023

മലയാളികളുടെ മനസില്‍ തന്റെതായ നിലപാടുകള്‍കൊണ്ടും അഭിനയ മികവ് കൊണ്ടും ഇടംപിടിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച താരം 2011-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി നല്ല വേഷങ്ങളുലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് ഷൈന്‍ ടോം. സംവിധായകന്‍ കമലിനൊപ്പം നിരവധി തവണ സഹസംവിധായകനായും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. ( Actor Shine Tom Chacko viral interview )

സിനിമകളെന്ന പോലെ താരത്തിന്റെ അഭിമുഖങ്ങളും പൊതുപരിപാടികളിലെ പ്രവൃത്തികളും ചര്‍ച്ചയാകാറുണ്ട. അദ്ദേഹത്തിന്റെ സംസാര രീതിയും പെട്ടന്നുള്ള ശരീരചലനങ്ങളും ആംഗ്യങ്ങളുമൊക്കെയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. അത്തരത്തില്‍ ഷൈന്‍ ന്ല്‍കിയ അഭിമുഖത്തിലെ ചെറിയ ഒരു ഭാഗമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

പതിവ് പോലെത്തന്നെ അവതാരകയുടെ ചോദ്യത്തിന് ഷൈന്‍ ന്ല്‍കിയ മറുപടിയാണ് ഇത്തവണയും ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളത്. സിനിമകളില്‍ ശമ്പളത്തിന്റെ കാര്യത്തില്‍ നായകന്‍മാരാണ് മുന്നിലെന്നും, നായികമാര്‍ക്ക് താരതമ്യേന കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നായിരുന്നു അവതാരക സംസാരിച്ചത്.

വിജയ് 100 കോടി പ്രതിഫലം വാങ്ങുമ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന നയന്‍താരയ്ക്ക് 40 കോടിയല്ലേ കിട്ടുന്നത് എന്നായിരുന്നു അവതാരക ചോദിച്ചത്.

Read Also : ദീർഘകാല സ്വപ്നം സഫലമായി; നാട്ടിലെങ്ങും പാട്ടായ കുടുംബശ്രീ പ്രവർത്തകരുടെ വിമാനയാത്ര!

‘സൂപ്പര്‍സ്റ്റാറുകള്‍ എന്നു വിളിക്കുന്നവര്‍ക്കെല്ലാം വിജയ്യുടെ സാലറി കിട്ടുമോ? അങ്ങനെയെങ്കില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എത്ര പ്രതിഫലം കിട്ടുന്നുണ്ട്? കമല്‍ ഹാസനോ? അവരേക്കാള്‍ മികച്ച നടനാണോ വിജയ്? അല്ലല്ലോ. അപ്പോള്‍ ഒരു നടന്‍ മികച്ചതാവണം എന്നില്ല വലിയ തുക പ്രതിഫലമായി കിട്ടാന്‍. അത് ആണാവണം പെണ്ണാവണം എന്ന വേര്‍തിരുവില്ല. മദ്യമല്ലേ ഏറ്റവും കൂടുതല്‍ വിറ്റു പോവുന്നത് ബൈബിള്‍ അല്ലല്ലോ’ എന്നായിരുന്നു ഷൈന്‍ നല്‍കിയ മറുപടി. ഈയൊരു പ്രതികരണമാണ് സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്.

Story highlights : Actor Shine Tom Chacko viral interview