ലിറിക്സ് തെറ്റിയാലും എക്സ്പ്രെഷനും ട്യൂണും കറക്റ്റ് ആണ്; ഒരു ക്യൂട്ട് പാട്ടുകാരി
സ്മാർട്ടാണ് പുതിയ തലമുറ. ഒന്നിൽ മാത്രമല്ല, എന്തിലും മികവ് പുലർത്താനും കുറവുകളെ അംഗീകരിച്ച് എന്തിലാണോ സ്വയം അഭിരുചി എന്നത് കണ്ടെത്തി മുന്നേറാൻ പുത്തൻ തലമുറയ്ക്ക് നല്ല ഉത്സാഹമുണ്ട്. ഡിജിറ്റൽ യുഗം ഇത്തരത്തിൽ നല്ലൊരു മാറ്റത്തിനും കൂടി കാരണമായിട്ടുണ്ട് എന്ന് പറയാൻ സാധിക്കും. വളരെ ആത്മവിശ്വാസത്തോടുകൂടി സംസാരിക്കാൻ സാധിക്കുന്ന കുട്ടികൾ എപ്പോഴും ശ്രദ്ധേയരാകാറുണ്ട്.
ഇപ്പോഴിതാ, ഒരു കുഞ്ഞു പാട്ടുകാരിയാണ് താരമാകുന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ഹിറ്റായി മാറിയ മനോഹരമായ ഒരു ഗാനമാണ് ഈ കുഞ്ഞുമിടുക്കി ആലപിക്കുന്നത്. ലിറിക്സൊക്കെ തെറ്റുന്നുണ്ടെങ്കിലും എക്സ്പ്രെഷനും ട്യൂണുമൊക്കെ കറക്ടാണ്. വളരെ ആത്മവിശ്വാസത്തോടെ ഈ നാലുവയസുകാരി പാടുന്നത് കേൾക്കാനും കാണാനും ഒരുപോലെ രസമാണ്.
Read also: നോട്ട്ബുക്ക് പേജിൽ സ്വന്തം കൈപ്പടയിൽ സി.എഫ്.ഒയുടെ രാജിക്കത്ത്; സോഷ്യൽ മീഡിയയില്‍ വൈറൽ
അനാബിയ ഖദീജ എന്ന മിടുക്കിയാണ് പാട്ടുപാടുന്നത്. ഈ മിടുക്കിയുടെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചെറുപ്പത്തിൽ തന്നെ ധാരാളം സ്വന്തം കഴിവുകൾ തിരിച്ചറിയുന്നത് വളരെ നല്ലൊരു കാര്യമാണ്. എന്തിലാണോ പ്രാഗൽഭ്യം എന്നത് നോക്കി അവയിൽ കൂടുതൽ മികവ് നേടാൻ ഇതിലൂടെ സാധിക്കും. പാട്ട്, ഡാൻസ്, ചിത്രരചന, എഴുത്ത് എന്നിങ്ങനെയാണ് കഴിവുകൾ വിലയിരുത്തപ്പെടുന്നത്. എന്നാൽ, സമൂഹമാധ്യമങ്ങളുടെ വരവോടെ കുട്ടികൾ അവരുടെ അഭിനയ മികവും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞുതുടങ്ങി.
Story highlights- Anabia Kadeeja’s song and expression