നോട്ട്ബുക്ക് പേജിൽ സ്വന്തം കൈപ്പടയിൽ സി.എഫ്.ഒയുടെ രാജിക്കത്ത്; സോഷ്യൽ മീഡിയയില്‍ വൈറൽ

December 23, 2023

ഇന്റര്‍നെറ്റിന്റെയും ഇമെയിലിന്റേയും കാലത്ത് വെള്ള പേപ്പറില്‍ എഴുതിയ രാജിക്കത്ത് നിങ്ങള്‍ക്ക് ആലോചിക്കാനാകുമോ..? അതും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചി്ല്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ സി.എഫ്.ഒ സ്ഥാനത്ത് ഇരിക്കുന്ന ഒരാളില്‍ നിന്ന്.. എന്നാല്‍ അത്തരത്തിലൊരു രാജിക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ( Mitshi India CFO writes resignation letter on notebook paper )

19 കോടി വിപണി മുല്യമുള്ള പെയിന്റ് നിര്‍മാതാക്കളായ മിറ്റ്ഷി ഇന്ത്യ എന്ന കമ്പനയുടെ സി.എഫ്.ഒയായ റിങ്കു പട്ടേലിന്റെ രാജിക്കത്താണ് സൈബര്‍ ലോകത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നവംബര്‍ 15-നാണ് റിങ്കു സ്വന്തം കൈപ്പടയിലെഴുതിയ രാജിക്കത്ത് സമര്‍പ്പിച്ചത്.

എ4 പേപ്പറില്‍ രാജിക്കത്ത് നല്‍കുന്നതിന് പകരം നോട്ട്ബുക്കില്‍ നിന്നും കീറിയെടുത്ത ഒരു പേജിലാണ് റിങ്കുവിന്റെ രാജി. തുടര്‍ന്ന് കത്തിന്റെ ഒരു കോപ്പി ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനും അയച്ചിരുന്നു. ഡിസംബര്‍ 21ന് കമ്പനിയുടെ വിപണിമൂല്യം ഉള്‍പ്പടെ ബി.എസ്.ഇ രാജിക്കത്ത് പ്രസിദ്ധീകരിച്ചതോടെയാണ് ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

Read Also : എന്റെ പ്രിയപ്പെട്ട ലാലിനൊപ്പം; ചിത്രവുമായി മമ്മൂട്ടി

സേതുരാമന്‍ എന്‍.ആര്‍ എന്നയാളാണ് കത്ത് എക്‌സ് പ്ലാറ്റ്‌ഫോമിലാണ് പങ്കുവച്ചത്. പോസ്റ്റിന് താഴെ വളരെ രസകരമായ പ്രതികരണങ്ങളുമായിട്ടാണ് ആളുകള്‍ എത്തിയത്. വളരെ മനോഹരമായ കൈയ്യക്ഷരമെന്നായിരുന്നു കത്തിന് വന്ന കമന്റികളിലൊന്ന് ബി.എസ്.ഇയില്‍ 19 കോടി വിപണിമൂല്യമുള്ള കമ്പനിയാണ് റിങ്കു പട്ടേല്‍ ജോലി ചെയ്യുന്ന മിതാഷി ഇന്ത്യ. ഡെറ പെയിന്റ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് എന്ന പേരില്‍ 1976ലാണ് കമ്പനി സ്ഥാപിക്കപ്പെട്ടത്.

Story Highlights : Mitshi India CFO writes resignation letter on notebook paper