124 ഡിഗ്രി ചൂട് വരെ ഉയരുന്ന അൻസ ബോറെഗോ മരുഭൂമി; എന്നാൽ, വസന്തകാലത്ത് കണ്ണഞ്ചിപ്പിക്കുന്ന വിസ്‌മയം പ്രകൃതി ഒരുക്കും!

December 14, 2023
Anza Borrego desert

മരുഭൂമിയെന്നാൽ വരണ്ടുണങ്ങിയ അവസ്ഥ എന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. നമ്മൾ കണ്ടും കെട്ടും പരിചയമുള്ള മരുഭൂമികളെല്ലാം അങ്ങനെ തന്നെയാണ്. തെക്കൻ കാലിഫോർണിയയിലെ ഏറ്റവും വരണ്ടതും വന്യവുമായ പ്രദേശങ്ങളിൽ ഒന്നായി സ്ഥിതിചെയ്യുന്ന ഒരു മരുഭൂമിയാണ് അൻസ ബോറെഗോ. എന്നാൽ, മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഒരു അത്ഭുതം വിരിയും..
(Anza Borrego desert)

വേനൽക്കാലത്ത് താപനില 124 ° F വരെ എത്താറുള്ള അൻസ ബോറെഗോ, വസന്തകാലത്ത് മരുഭൂമിയാണ് എന്നത് സ്വയം മറക്കും. കാരണം, മുഴുവൻ ഭൂപ്രകൃതിയും ഉൾക്കൊള്ളുന്ന 200-ലധികം മനോഹരമായ മഞ്ഞ, പർപ്പിൾ, പിങ്ക്, ചുവപ്പ്, വെള്ള പൂക്കൾ കൊണ്ട് ഇവിടം നിറയും. ശൈത്യകാലത്ത് പെയ്ത സമൃദ്ധമായ മഴ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം മാത്രം സംഭവിക്കുന്ന അസാധാരണവും അപൂർവവുമായ ഒരു പ്രതിഭാസമാണിത്.

READ ALSO: “യൂ ആർ മൈ സോണിയ”; മാലാഖയെപ്പോലെ പാട്ടിനൊപ്പം ചുവടുവെച്ച് റിമി ടോമി

ഈ കാലത്ത് പൂക്കുന്ന മനോഹരമായ ഈ കാട്ടുപൂക്കൾ ഭംഗി മാത്രമല്ല പകരുന്നത്. അവയുടെ വിത്തുകൾക്ക് അതിശക്‌തമായ കോട്ടിംഗ് ഉണ്ട്. അതിനാൽ അവയ്ക്ക് വളരെക്കാലം മണ്ണിനുള്ളിൽ മറഞ്ഞിരിക്കാനും ഏറ്റവും തീവ്രമായ കാലാവസ്ഥയെ അതിജീവിക്കാനും കഴിയും. എന്നാൽ ഈർപ്പം, താപനില എന്നിവയുടെ ഒരു പ്രത്യേക സംയോജനം സംഭവിക്കുമ്പോൾ, അവ മറഞ്ഞിരിക്കുന്ന സ്ഥലത്ത് നിന്ന് പുറത്തുവരാനും പൂവിടാനും തക്കവണ്ണം ശക്തമാണ്. ഈ പ്രതിഭാസം പക്ഷെ, വളരെ കുറഞ്ഞ സമയംമാത്രമേ ഉണ്ടാകു. ഈ സൂര്യനും മരുഭൂമിയിലെ ഉയർന്ന താപനിലയും പെട്ടെന്ന് മാറിമറിയുന്നു. സാധാരണയായി ഫെബ്രുവരി അവസാനത്തിനും ഏപ്രിൽ മാസത്തിനും ഇടയിലാണ് പൂവിടാറുള്ളത്. അവസാനമായി ഇത് സംഭവിച്ചത് 2019 ലാണ്. അൻസ ബോറെഗോ ഡെസേർട്ട് സ്റ്റേറ്റ് പാർക്കിന് 243,000 ഹെക്ടർ വിസ്തൃതിയുണ്ട്. ഇത് കാലിഫോർണിയയിലെ ഏറ്റവും വലുതും യുണൈറ്റഡ് സ്റ്റേറ്റ്സിലെ രണ്ടാമത്തെ വലുതുമാണ്.

Story highlights- Anza Borrego desert