ഗായിക, അഭിനേത്രി, ഇവന്റ് മാനേജ്‌മെന്റ്; ഇനി വസ്ത്രവ്യാപാര രംഗത്തും- ‘ഹിപ്‌സ്‌വേ’യ്ക്ക് തുടക്കമിട്ട് അപർണ ബാലമുരളി
തെന്നിന്ത്യയിലെ ജനപ്രിയ നടിമാരിൽ ഒരാളാണ് അപർണ ബാലമുരളി. പ്രധാനമായും തമിഴിലും മലയാളത്തിലുമാണ് നടി വേഷമിടുന്നത്. ഒട്ടേറെ സിനിമകളിൽ സജീവമാകുന്നതിനൊപ്പം ബിസിനസ് രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് അപർണ ബാലമുരളി. എലീഷ്യൻ ഡ്രീംസ്‌കേപ്സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ കോ ഫൗണ്ടർ ആണ് അപർണ. കാളിദാസ് ജയറാം, മാളവിക ജയറാം എന്നിവരുടെ വിവാഹ നിശ്ചയങ്ങൾക്ക് വേദി ഒരുക്കിയാണ് അപർണ തുടക്കമിട്ടത്. ഇപ്പോഴിതാ, വസ്ത്രവ്യാപാര രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് അപർണ.
‘ഹിപ്‌സ്‌വേ’ എന്ന ഓൺലൈൻ സ്റ്റോറിനാണ് തുടക്കമായിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പമാണ് അപർണ ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. നായികമാർ അവരുടെ പാത ബിസിനസിലേക്കും കേന്ദ്രീകരിപ്പിക്കുയാണ് ഇപ്പോൾ. നയൻതാരയാണ് സ്വന്തമായി ബിസിനസ് രംഗത്തേക്ക് ഇറങ്ങിയ മലയാള നടി. സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങൾ, സാനിറ്ററി നാപ്കിൻ എന്നിവയാണ് നയൻതാരയുടെ പ്രോഡക്ടുകൾ.
Read also: ആക്ഷന്‍ രംഗം ചിത്രീകരണത്തിനിടെ ബൈക്ക് മറിഞ്ഞു; നടന്‍ ബിബിന്‍ ജോര്‍ജിന് പരിക്ക്
അടുത്തിടെയാണ് നടി നമിത പ്രമോദും വസ്ത്രവ്യാപാര രംഗത്തേക്ക് ചുവടുവച്ചത്. പെപ്റിക്ക എന്ന ബ്രാൻഡിനാണ് നടി തുടക്കം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം, സമ്മർ ടൗൺ കഫെ എന്ന റസ്റോറന്റിനും നമിത തുടക്കമിട്ടിരുന്നു. അതേസമയം, അപർണ ബാലമുരളി ഗായികയായും നായികയുമായി അരങ്ങേറിയതിന് ശേഷമാണ് ബിസിനസിലേക്കും ചുവടുവെച്ചിരിക്കുന്നത്.
Story highlights- aparna balamurali’s online store