‘സ്‌ക്രീന്‍ ടൈം അഡിക്ഷന്‍ അറിയേണ്ടത്’: അഭിമുഖം ഇന്ന് വൈകുന്നേരം 4 മണിക്ക്, സംശയങ്ങള്‍ ഡോക്ടറോട് ചോദിക്കാം

December 10, 2023

ഫ്‌ളവേഴ്‌സും 24 ന്യൂസും ചേര്‍ന്ന് ‘Are you happy’ എന്ന മെന്റല്‍ ഹെല്‍ത്ത് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. ഡിസംബര്‍ 15 വരെയാണ് ക്യാമ്പയിന്‍ നീളുന്നത്. സാമൂഹിക കല രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഈ ക്യാമ്പയിനിന്റെ ഭാഗമായി അണിചേരുന്നു. ( Are you Happy mental health campaign Interview with Dr. Xavier )

ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി അഭിമുഖങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ട്വന്റിഫോര്‍ ന്യൂസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജായിരിക്കും അഭിമുഖങ്ങള്‍ക്ക് വേദിയാകുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയാകും ഈ അഭിമുഖങ്ങള്‍ നടക്കുക. പ്രേക്ഷകര്‍ക്ക് സംശയങ്ങള്‍ കമെന്റിലൂടെ ചോദിക്കാനുള്ള അവസരം ഉണ്ടാകും.

ഇന്ന് വൈകുന്നേരം 4 മണിക്ക് വിപിഎസ് ലേക്‌ഷോര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോക്ടര്‍ സേവ്യര്‍ ജോണ്‍ പുളിക്കല്‍, ട്വന്റിഫോര്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാനുമൊത്ത് ലൈവില്‍ പങ്കുചേരും. ‘സ്‌ക്രീന്‍ ടൈം അഡിക്ഷന്‍ അറിയേണ്ടത്’ എന്നതാണ് വിഷയം. നിങ്ങളുടെ സംശങ്ങള്‍ക്ക് ഡോക്ടര്‍ ലൈവിലൂടെ മറുപടി നല്‍കുന്നതാണ്.

മെന്റല്‍ ഹെല്‍ത്തിന് അര്‍ഹിക്കുന്ന പരിഗണനയും ശ്രദ്ധയും കൊടുക്കാന്‍ പലപ്പോഴും നമ്മള്‍ പരാജയപ്പെടാറുണ്ട്. ഇതിനെ സംബന്ധിച്ചുള്ള അറിവുകള്‍ ശേഖരിക്കാനും ബോധവാന്മാരായിരിക്കാനും പലപ്പോഴും നമ്മള്‍ ശ്രമിക്കാറില്ല.

Read Also : നാല് മണിക്കൂറിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കൗമാരക്കാര്‍ അറിഞ്ഞിരിക്കാന്‍..?

നമ്മളില്‍ പലരും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നവരാകാം. ഒരു പക്ഷെ നമുക്ക് ചുറ്റും നമ്മളറിയാതെ നിശബ്ദരായി കഷ്ടപ്പെടുന്ന നിരവധി പേരുണ്ടാകാം. കണ്ണുകള്‍ തുറന്ന് അടുത്തുള്ളയാളുടെ നൊമ്പരം മനസ്സിലാക്കാന്‍ സാധിച്ചാല്‍ കാര്‍മേഘം മൂടിയ പല ജീവിതങ്ങളിലും പ്രതീക്ഷയുടെ വെളിച്ചം പകരാന്‍ നമുക്ക് സാധിക്കും. അതിനായി മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നമ്മള്‍ കൂടുതല്‍ ബോധവാന്മാരാകുക എന്നതാണ് പ്രധാനം. ഇതിനായുള്ള ഒരു തുറന്ന വേദിയാണ് ഇപ്പോള്‍ ഫ്‌ളവേഴ്‌സും ട്വന്റിഫോറും ചേര്‍ന്ന് ഒരുക്കുന്നത്. ആരോഗ്യമുള്ള മനസ്സിനായി നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം.

Story Highlights : Are you Happy mental health campaign Interview with Dr. Xavier