ചർമ്മ കാന്തിക്കും ആരോഗ്യത്തിനും തേങ്ങാപ്പാലിന്റെ വിശേഷ ഗുണങ്ങൾ

December 22, 2023

ഭക്ഷണത്തിന് രുചി വർധിപ്പിക്കുന്നത് മാത്രമല്ല, ആരോഗ്യത്തിനും വളരെയധികം ഗുണപ്രദമാണ് തേങ്ങ. വേരുമുതൽ ഓല വരെ ഉപകാരപ്രദമായതുകൊണ്ട് കല്പക വൃക്ഷം എന്നാണ് തെങ്ങ് അറിയപ്പെടുന്നത്. തെങ്ങിന്റെ വിശേഷങ്ങൾക്ക് പുറമെ തേങ്ങാപ്പാലിന്റെ അത്ഭുത ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം, ശരീരത്തിനും ചർമ്മത്തിനും മുടിക്കുമെല്ലാം ഉത്തമമാണ് തേങ്ങാപ്പാൽ. ഭൂമിയിലെ ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് ഇത്.

തേങ്ങയ്ക്ക് ഭക്ഷ്യയോഗ്യമായ നാല് ഘടകങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് തേങ്ങാപ്പാൽ. ഇതിൽ കൊഴുപ്പ് അധികമെങ്കിലും മിതമായ അളവിൽ കഴിക്കാവുന്നതാണ്. ഒരുതരം കൊഴുപ്പായ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടി) അടങ്ങിയിരിക്കുന്നതിനാൽ തേങ്ങാപ്പാൽ ഉയർന്ന കലോറി ഭക്ഷണമാണ്.
വിറ്റാമിനുകളുടെയും മഗ്നീഷ്യം, ചെമ്പ് തുടങ്ങിയ ധാതുക്കളുടെയും നല്ല ഉറവിടം കൂടിയാണിത്.

ആരോഗ്യമുള്ള ഹൃദയം നിലനിർത്തുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും രോഗപ്രതിരോധ, നാഡീവ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിനും തേങ്ങാപ്പാൽ ഉത്തമമാണ്.

തേങ്ങാപ്പാൽ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും മൃദുവാക്കി നിലനിർത്തുകയും ചെയ്യുന്നു. വരൾച്ച, ചൊറിച്ചിൽ, നീർവീക്കം, ചുവപ്പ് എന്നീ ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരവുമാണ് തേങ്ങാപ്പാൽ. ദിവസേന ചെറുചൂടുള്ള വെള്ളത്തിൽ 1 കപ്പ് തേങ്ങാപ്പാൽ, ½ കപ്പ് റോസ് വാട്ടർ, 1 കപ്പ് റോസ് ദളങ്ങൾ എന്നിവ ചേർത്ത് കുളിക്കുകയാണെങ്കിൽ എല്ലാവിധ ചർമ്മ പ്രശ്നങ്ങൾക്കും പ്രതിവിധിയുണ്ടാകും.

Read also: 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൃത്രിമ പല്ലുസെറ്റ് സൗജന്യം; ‘മന്ദഹാസം പദ്ധതി’ക്ക് വീണ്ടും തുടക്കമായി

സൂര്യതാപമേറ്റ് പൊള്ളിയാലും നിറം മങ്ങിയാലും തേങ്ങാപ്പാൽ പുരട്ടിയാൽ മതി. പാലിലെ കൊഴുപ്പുകൾ ചർമ്മത്തിലെ വേദന, ചുവപ്പ്, വീക്കം എന്നിവ കുറയ്ക്കുന്നു. ഉറങ്ങാൻ പോകുന്നതിനുമുമ്പ് തേങ്ങാപ്പാലിന്റെ നേർത്ത പാളി പുരട്ടി രാവിലെ കഴുകിക്കളയാം.

Story highlights- benefits of coconut milk for skin