‘പെട്രോളിനൊക്കെ എന്താ വില’; ബണ്ണി ഹെല്‍മെറ്റിട്ട് നിരത്തിലൂടെ യുവാവിന്റെ പോത്ത് സവാരി

December 14, 2023

ദിനംപ്രതി ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്ധനവില വര്‍ധിക്കുന്നതോടെ മറ്റുപല അവശ്യസാധനങ്ങളുടെ വില ഉയരുന്നതോടെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കും. ഇതിനെതിരായി പലതരത്തിലുള്ള പ്രതിഷേധങ്ങള്‍് നാം കാണാറുണ്ട. എന്നാല്‍ ഡല്‍ഹിയില്‍ നിന്നുള്ള യുവാവിന്റെ പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ( Delhi Man In Bunny Helmet Takes Buffalo For Ride )

പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരായ പ്രതിഷേധം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. പതിവ് പ്രതിഷേധങ്ങളില്‍ നി്ന്ന് വ്യത്യസ്തമായി ഹെല്‍മെറ്റ് ധരിച്ച് പോത്തിന്റെ പുറത്തുകയറി സവാരി ചെയ്യുകയാണ് യുവാവ്. ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തെ തിരക്കേറിയ റോഡിലൂടെയുള്ള ഈ യാത്ര ചെയ്യുന്ന വീഡിയെ വളരെപെട്ടന്നാണ് വൈറലായത്. ഇതുവരെ മുപ്പത് ലക്ഷത്തിലധികം ആളുകള്‍ കണ്ട വീഡിയോക്ക് ഇതുവരെ രണ്ട് ലക്ഷത്തിലധികം ലൈക്കുകളും കിട്ടിയിട്ടുണ്ട്.

bull_rider_077 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ള്ത്. ഇത്തരത്തില്‍ മുമ്പും പോത്തിന്റെ പുറത്ത് സഞ്ചരിക്കുന്ന വീഡിയോകള്‍ യുവാവ് പങ്കുവച്ചി്ട്ടുണ്ട. ഒട്ടുമിക്ക വീഡിയോകളിലും പോത്തിന്റെ പുറത്തിരുന്ന യാത്ര ചെയ്യുന്ന യുവാവ് ബണ്ണി ഹെല്‍മെറ്റ് എന്ന് പൊതുവായി വിളിക്കുന്ന മുയല്‍ തലയുടെ ആകൃതിയുള്ള ഹെല്‍മറ്റാണ് ധരിച്ചിരിക്കുന്നത്. തിരക്കേറിയ റോഡിലൂടെയുള്ള യാത്രക്കിടയില്‍ മറ്റു യാത്രക്കാര്‍ സെല്‍ഫി എടുക്കുന്നതും വീഡിയോയില്‍ കാണാം.

Read Also : ഗായിക, അഭിനേത്രി, ഇവന്റ് മാനേജ്‌മെന്റ്; ഇനി വസ്ത്രവ്യാപാര രംഗത്തും- ‘ഹിപ്‌സ്‌വേ’യ്ക്ക് തുടക്കമിട്ട് അപർണ ബാലമുരളി

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട എ.ഐ ക്യാമറയടക്കം കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോഴും അനിയന്ത്രതമായ ഇന്ധന വില വര്‍ധനവിനെതിരായ നടപടികള്‍ സ്വീകരിക്കാത്തതാണ് പൊതുജനങ്ങളെ രോഷാകുലരാക്കുന്നത്. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളുമായിട്ടാണ് ആളുകള്‍ രംഗത്തെത്തിയത്. നിരവധിയാളുകള്‍ അനുകൂലിച്ച് പ്രതികരണം നടത്തിയപ്പോള്‍ ചിലര്‍ പോത്തിന്റെ പുറത്തിരുന്ന യാത്ര ചെയ്തതിനെ വിമര്‍ശിക്കുകയാണ് ചെയ്തത്.

Story highlights : Delhi Man In Bunny Helmet Takes Buffalo For Ride