കാലിച്ചാക്കിൽ ഒരുക്കിയ ജാക്കറ്റ്; വില പക്ഷെ നിസാരമല്ല!

December 9, 2023

ലോകത്തിന്റെ ഫാഷൻ സംസ്കാരം മാറിമറിഞ്ഞിട്ട് കാലമേറെയായി. എന്തിലും ഏതിലും സ്റ്റൈലും ഫാഷനും കണ്ടെത്താൻ ആളുകൾ ശ്രമിക്കുന്നു. ഇപ്പോഴിതാ, കാലിച്ചാക്ക് കൊണ്ടൊരു ജാക്കറ്റാണ് ഹിറ്റായി മാറിയിരിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു ഡിസൈനർ ആണ് ചാക്കിൽ നിന്നും ജാക്കറ്റ് സൃഷ്ടിച്ചത്.

ക്രിസ് മേന എന്നയാളാണ് ഇതിന് പിന്നിൽ. ഒരു കാലി ചാക്കോ ഒരു ബർലാപ്പ് ബാഗോ എങ്ങനെ ഒരു ട്രെൻഡി ജാക്കറ്റാക്കി മാറ്റാമെന്ന് ഡിസൈനർ കാണിച്ചു. ഡിജിഹീറ്റ് എന്ന ഹീറ്റ് മെഷീൻ ഉപയോഗിച്ചാണ് ഈ ജാക്കറ്റ് ഒരുക്കിയിരിക്കുന്നത്. വളരെ സ്റ്റൈലിഷായാണ് ജാക്കറ്റ് ഒരുക്കിയിരിക്കുന്നത്.

ജാക്കറ്റിൽ മഞ്ഞുകാലത്ത് ആളുകളെ ചൂടായി നിലനിർത്താൻ സഹായിക്കുന്ന രോമങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. നഗരത്തിന് ചുറ്റുമുള്ള വിവിധ ലെതർ ഫാക്ടറികളിൽ നിന്നോ തുകൽ റീസൈക്കിൾ ചെയ്ത വ്യത്യസ്ത വിൽപ്പനക്കാരിൽ നിന്നോ ലഭിക്കുന്ന റീസൈക്കിൾ ചെയ്ത തുകൽ ഇതിന്റെ കോളറിനായും ഉപയോഗിച്ചിരിക്കുന്നു.

READ ALSO: എനിക്കൊരു മകനെകൂടി ലഭിച്ചു; മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം

ഇങ്ങനെ എല്ലാം ചേർത്ത് തയ്ച്ച് ഒരുക്കുന്ന ജാക്കറ്റിന് വില നിസാര തുകയല്ല. വലിയവയായ ബർലാപ്പ് ജാക്കറ്റുകൾക്ക് $2,400 (ഏകദേശം 2 ലക്ഷം രൂപ) മുതൽ ഏകദേശം 1.16 ലക്ഷം രൂപ വരെയാണുള്ളത്. എന്തായാലും വീട്ടിൽ ഒഴിഞ്ഞ ചാക്കുകൾ ഇരിപ്പുണ്ടെങ്കിൽ എടുത്ത് കളയണ്ട.

Story highlights- designer turned a gunny sack into a trendy jacket