‘ഇന്ന് ഒരാളും കൂടി ഉണ്ട് ഞങ്ങളുടെ കൂടെ..’- കുഞ്ഞിനൊപ്പം പാട്ടുമായി ദേവികയും രാഹുലും
വിവാഹശേഷം നടി ദേവിക നമ്പ്യാർ തന്റെ ഭർത്താവും ഗായകനുമായ വിജയ് മാധവിനൊപ്പം യുട്യൂബ് ചാനലുമായി സജീവമാണ്. ഒട്ടേറ പരമ്പരകളിലൂടെ സുപരിചിതയാണ് ദേവിക നമ്പ്യാർ. വിജയ് മാധവാകട്ടെ, റിയാലിറ്റി ഷോയിലൂടെയാണ് താരമായി മാറിയത്. ഇരുവരും ചേർന്ന് പാട്ടുവിശേഷങ്ങളും പാചക വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ കുഞ്ഞിന്റെ വിശേഷങ്ങളാണ് ദേവികയും വിജയ് മാധവും പങ്കുവയ്ക്കാറുള്ളത്. ഈ വിദ്യാരംഭത്തിൽ ആത്മജനെ സംഗീത ലോകത്തേക്ക് നയിച്ചിരുന്നു ഇരുവരും.
ഏഴാം മാസത്തിൽ ആയിരുന്നു ആത്മജ് സംഗീതത്തിൽ ഹരിശ്രീ കുറിച്ചത്. ഇപ്പോഴിതാ, അമ്മയ്ക്കും അച്ഛനും ഒപ്പം അയ്യപ്പ ഭക്തിഗാനം റെക്കോർഡ് ചെയ്യാൻ എത്തിയിരിക്കുകയാണ് ആത്മജ്. ‘കഴിഞ്ഞ വർഷം ദേവിക അയ്യനെ പറ്റി എഴുതിയ ഗാനം ഞാൻ മ്യൂസിക്ക് ചെയ്ത് പാടി, ഒരു കൊല്ലത്തിനിപ്പുറം ഇന്ന് ഒരാളും കൂടി ഉണ്ട് ഞങ്ങളുടെ കൂടെ….”ആത്മജനയ്യൻ” എല്ലാരും കേട്ടിട്ട് അഭിപ്രായം പറയണം …സ്വാമി ശരണം !!!’- രാഹുൽ മാധവ് കുറിക്കുന്നു.
ദേവികയുടെ ഗർഭകാലം പൂർണമായും പാട്ടിന്റെ അകമ്പടിയിലായിരുന്നു. ഇരുവരും അതിനാൽ തന്നെ കുഞ്ഞിലും സംഗീതത്തിന്റെ സാരം നിറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. കുഞ്ഞിക്കൈയിൽ ദക്ഷിണ നൽകി, അനുഗ്രഹം വാങ്ങിയാണ് ആത്മജ് തന്റെ സംഗീതയാത്ര തുടങ്ങുന്നത്.
Read also: ‘പെട്രോളിനൊക്കെ എന്താ വില’; ബണ്ണി ഹെല്മെറ്റിട്ട് നിരത്തിലൂടെ യുവാവിന്റെ പോത്ത് സവാരി
അതേസമയം, നടി ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും വിവാഹിതരായ സ്വപ്നതുല്യമായ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ അവതാരകയായും അഭിനേത്രിയായും കരിയർ മുന്നോട്ട് കൊണ്ടുപോകുകയാണ് നടി. ഒരു പരമ്പരയിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട് ദേവിക നമ്പ്യാർ.
Story highlights- devika nambiar and vijay madhav record song with son